
ബെംഗളൂരുവിൽ ഹോട്ടലുകളുടെയും ബാറുകളുടെയും ക്ലബ്ബുകളുടെയും പ്രവർത്തന സമയം നീട്ടി
ബെംഗളൂരുവിൽ ഹോട്ടലുകളുടെയും ബാറുകളുടെയും ക്ലബ്ബുകളുടെയും പ്രവർത്തന സമയം നീട്ടി. പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കാൻ കർണാടക സർക്കാർ അനുമതി നൽകി. ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) പരിധിയിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കാം. കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം നൈറ്റ് ലൈഫ് സമയം ദീർഘിപ്പിക്കാൻ നഗര വികസന വകുപ്പ് അനുമതി നൽകിയിരുന്നു. നേരത്തെ തന്നെ പല കടകളും സ്ഥാപനങ്ങളും രാത്രി വൈകിയും പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ സർക്കാർ തന്നെ ഔദ്യോഗികമായി…