ക്രമസമാധാനപ്രശ്‌നം; തിരുവനന്തപുരത്ത് തട്ടുകടകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പോലീസ്
ക്രമസമാധാന പ്രശ്‌നങ്ങളും ഗതാഗതക്കരുക്കും ഒഴിവാക്കാന്‍ തട്ടുകടകളുടെയും ജ്യൂസ് പാര്‍ലറുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പോലീസ്. നേരത്തെയുണ്ടായിരുന്ന സമയ നിയന്ത്രണം വീണ്ടും കര്‍ശനമാക്കാനാണ് പോലീസിന്റെ ഒരുക്കം. രണ്ട് ദിവസം മുമ്പ് അട്ടക്കുളങ്ങരയില്‍ ജ്യൂസ് കടയ്ക്ക് മുന്നിലുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ക്രമസമാധാനപ്രശ്‌നം ഒഴിവാക്കാനെന്ന പേരില്‍ തട്ടുകടകളുടെ സമയം രാത്രി പതിനൊന്നുവരെയാക്കണമെന്ന നിര്‍ദ്ദേശം ശരിയല്ലെന്ന വാദവുമുയര്‍ന്നിട്ടുണ്ട്. രാത്രി തട്ടുകടകളും മറ്റ് ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ പട്രോളിങ് ശക്തമാക്കുന്നതിന് പകരം കടകള്‍ അടപ്പിക്കുന്നത് ശരിയല്ലെന്നാണ് വാദം. രാത്രി വൈകിയും തുറന്നിരിക്കുന്ന കടകള്‍ ഗുണ്ടകളുടെയും…