
ശസ്ത്രക്രിയയിലൂടെ വേർപ്പെട്ട നൈജീരിയൻ സയാമീസ് ഇരട്ടകളുടെ ആരോഗ്യനില തൃപ്തികരം
റിയാദിൽ ശസ്ത്രക്രിയയിലൂടെ വേർപെടുത്തിയ നൈജീരിയൻ സയാമീസ് ഇരട്ടകളായ ഹസ്നയുടെയും ഹസീനയുടെയും ആരോഗ്യനില ഭദ്രമാണെന്ന് ശസ്ത്രക്രിയ സംഘം തലവൻ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം 48 മണിക്കൂർ കഴിഞ്ഞു. രണ്ട് കുട്ടികളും ഇപ്പോഴും തീവ്രപരിചരണത്തിൽ അനസ്തേഷ്യയിലാണ്. അവർക്ക് പോഷകാഹാരവും ആവശ്യമായ മരുന്നുകളും നൽകുന്നുണ്ട്. എല്ലാ മെഡിക്കൽ സൂചകങ്ങളും ആശ്വാസകരമാണ്. ദൈവത്തിന് സ്തുതി. പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടികളുടെ ആരോഗ്യനില ചികിത്സിക്കുന്ന മെഡിക്കൽ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഡോ. അബ്ദുല്ല റബീഅ പറഞ്ഞു. ഏകദേശം 10 ദിവസം…