ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ല, മത്സരിക്കാനില്ല; വിമത നീക്കം നിഷേധിച്ച് നെബു ജോൺ

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെതിരെ മത്സരിക്കില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ജില്ലാ പഞ്ചായത്ത് അംഗം നെബു ജോൺ. ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും, താനും ആരെയും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഉമ്മൻചാണ്ടിയുടെ നിർദേശ പ്രകാരമാണ് തദ്ദേശ തിരഞ്ഞെടുപ്പിലടക്കം മത്സരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നെബു ജോൺ എൽ ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  എന്നാൽ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും താൻ സിപിഎമ്മുമായി ചർച്ച നടത്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്നലെ ബന്ധുവിന്റെ മരണവീട്ടിലായിരുന്നു. പുതുപ്പള്ളിയിൽ…

Read More