
മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ റെയ്ഡ്
മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. എൻഐഎ സംഘം വീടിനുള്ളിൽ കടന്നത് കതക് പൊളിച്ചാണ്. എട്ടു പേരടങ്ങുന്ന സംഘമാണ് മുരളി കണ്ണമ്പിള്ളിയുടെ മകന്റെ വീട്ടിൽ റെയ്ഡിനെത്തിയത്. ഇവർ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥ സംഘം എത്തിയതെന്നാണ് വിവരം. ഹൃദ്രോഗിയായ മുരളി ഈ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. നാലു വർഷത്തത്തോളം പുണെ യേർവാഡ ജയിലിലായിരുന്ന മുരളി കണ്ണമ്പിള്ളി, 2019ലാണ് ജയിൽ മോചിതനായത്. മുരളി 1976ലെ കായണ്ണ പൊലീസ്…