
എന്‍ഐഎ റെയ്ഡില്‍ നാല് പിഎഫ്ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ്ഡിനെ തുടര്‍ന്ന് സംസ്ഥാനത്താകെ നാല് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് മൂന്ന് പേരെയും എറണാകുളത്ത് ഒരാളെയുമാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. പിഎഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുല്‍ഫി, ഇയാളുടെ സഹോദരന് സുധീര്‍, സുധീരിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരന് സലീം എന്നിവരെയാണ് തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് ആയുധങ്ങളുമായാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇന്ന് സംസ്ഥാനത്ത് 56 കേന്ദ്രങ്ങളിലാണ് എന്‍ഐഎയുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്….