
റെയിഡിനിടെ ആക്രമണം ; എൻഐഎ ഉദ്യോഗസ്ഥന് സമൻസ് അയച്ച് പശ്ചിമ ബംഗാൾ പൊലീസ് , തകർന്ന വാഹനം ഹാജരാക്കണം
പശ്ചിമ ബംഗാളില്‍ ആക്രമണത്തിന് വിധേയനായ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന് പൊലീസിന്റെ സമന്‍സ്. ഈ മാസം 11 ന് ഭൂപതിനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഭൂപതിനഗര്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ് സമന്‍സ്. പൊലീസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പുര്‍ബ മേദിനിപൂര്‍ ജില്ലയിലെ ഭൂപതിനഗറില്‍ ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡിനിടെയുണ്ടായ ആക്രമണത്തിലാണ് എന്‍ഐഎ ഉദ്യോഗസ്ഥന് പരിക്കേറ്റത്. ഈ ഉദ്യോഗസ്ഥനാണ് സമന്‍സ് ലഭിച്ചത്. ആക്രമണത്തിനിടെ കേടുപാടുകള്‍ സംഭവിച്ചതായി പറയപ്പെടുന്ന വാഹനം…