വെള്ളമുണ്ട മാവോയിസ്റ്റ് കേസ് ; ഒന്നാം പ്രതി രൂപേഷിന് പത്ത് വർഷം തടവ് , ശിക്ഷ വിധിച്ച് എൻഐഎ കോടതി

വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ ഒന്നാം പ്രതി രൂപേഷിന് പത്തുവർഷം തടവ്. നാലാം പ്രതി കന്യാകുമാരിക്ക് ആറുവർഷവും ഏഴാം പ്രതി അനൂപ് മാത്യുവിന് എട്ടുവർഷവും ശിക്ഷ വിധിച്ചു. കൊച്ചി എൻ.ഐ.എ കോടതിയുടേതാണ് വിധി. യു.എ.പി.എ നിയമപ്രകാരം പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. രൂപേഷിനെതിരെ ആയുധ നിയമവും എസ്.സി എസ്.ടി നിയമവും തെളിഞ്ഞിരുന്നില്ല. കന്യാകുമാരിക്ക് യു.എ.പി.എ 38 പ്രകാരം മാത്രമാണ് ശിക്ഷ. അനൂപിനെതിരെ ഗൂഡാലോചന കുറ്റം തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. തങ്ങൾക്കെതിരായ കുറ്റം തെളിഞ്ഞത് നിർഭാഗ്യകരമാണെന്ന് രൂപേഷ് കോടതിയിൽ പറഞ്ഞിരുന്നു….

Read More

വെള്ളമുണ്ട മാവോയിസ്റ്റ് കേസ് ; പൊലീസുകാരെന വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ നാല് പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി

വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ നാല് പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി കണ്ടെത്തൽ.ഒന്നാംപ്രതി രൂപേഷ്, നാലാംപ്രതി കന്യാകുമാരി,ഏഴാംപ്രതി അനൂപ്, എട്ടാംപ്രതി ബാബു ഇബ്രാഹിം എന്നിവരെയാണ് കുറ്റക്കാരെന്ന് എൻഐഎ കോടതി വിധിച്ചത്. യു.എ.പി.എ നിയമപ്രകാരം നാലുപേരും കുറ്റക്കാരാണ്. രൂപേഷിനും കന്യാകുമാരിക്കുമെതിരായ ഗൂഢാലോചനാ കുറ്റവും,ആയുധ നിയമപ്രകാരവുമുള്ള കുറ്റങ്ങളും കോടതി തെളിഞ്ഞു. ശിക്ഷിക്കപ്പെട്ടത് നിർഭാഗ്യകരമെന്ന് രൂപേഷ് കോടതിയിൽ പ്രതികരിച്ചു. ആരെയും ഉപദ്രവിച്ചതായി തനിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. ലഘുലേഖകളിലുണ്ടായിരുന്നത് പശ്ചിമഘട്ടത്തിന്റെ സംരക്ഷണവും അരികുവൽകരിക്കപ്പെട്ടവരുടെ അവകാശങ്ങളെ കുറിച്ചുമുള്ള കാര്യങ്ങളായിരുന്നു. സാധാരണ ഗതിയിലെങ്കിൽ കേസ് പോലും നിലനിൽക്കില്ലാത്ത…

Read More

പ്രഗ്യാ സിംഗ് താക്കൂറിന് തിരിച്ചടി ; ആരോഗ്യനില വ്യക്തമാക്കാൻ ആവശ്യപ്പെട്ട് എൻ.ഐ.എ കോടതി , അന്വേഷണം നടത്തും

മലേഗാവ് സ്‌ഫോടനകേസ് പ്രതിയും ബി.ജെ.പി എംപിയുമായ പ്രഗ്യ സിങ് താക്കൂറിന്റെ ആരോഗ്യനില വ്യക്തമാക്കാൻ ആവശ്യപ്പെട്ട് എൻ.ഐ.എ കോടതി. മലേഗാവ് സ്‌ഫോടനകേസിൽ പ്രതിയായ പ്രഗ്യ കോടതിയിൽ തുടർച്ചയായി മൊഴി രേഖപ്പെടുത്താൻ ഹാജരാകത്തതിന് പിന്നാലെയാണ് കോടതി നടപടി. പ്രഗ്യയുടെ അഭാവം കോടതിയുടെ നടത്തിപ്പിൽ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് പറഞ്ഞ കോടതി, മുംബൈയിൽ നിന്നുള്ള എൻ.ഐ.എ സംഘം ഭോപ്പാലിലെ സംഘത്തോടൊപ്പം ചേർന്ന് പ്രഗ്യയുടെ ആരോഗ്യനില നേരിട്ട് പോയി വിലയിരുത്തണമെന്നും ആവശ്യപ്പെട്ടു. വിചാരണ തടസപ്പെടുത്താൻ പ്രഗ്യ കരുതിക്കൂട്ടി കോടതിയിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്ന് കോടതി നിരീക്ഷിച്ചു. മെഡിക്കൽ…

Read More