
എൻ.എച്ച്.ആർ.എ സമ്മേളനത്തിന് ബഹ്റൈനിൽ സമാപനം
നാലാമത് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) സമ്മേളനം സമാപിച്ചു. സമ്മേളനവും മെഡിക്കൽ എക്സിബിഷനും സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ‘ബഹ്റൈൻ, മെഡിക്കൽ ടൂറിസം ഡെസ്റ്റിനേഷൻ’ എന്ന പ്രമേയത്തിലാണ് ബി.ഡി.എ കോൺഫറൻസസുമായി സഹകരിച്ച് എൻ.എച്ച്.ആർ.എ ഗൾഫ് ഹോട്ടലിൽ സമ്മേളനം സംഘടിപ്പിച്ചത്. ബഹ്റൈനിലെ ആരോഗ്യ സംരക്ഷണ മേഖല, മെഡിക്കൽ ടൂറിസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് ഇവന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മെഡിക്കൽ…