
സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിനെതിരെ നിയമ പോരാട്ടത്തിന് കേരളം. സംസ്ഥാനത്തിന്റെ ഹർജി ഫയലിൽ സ്വീകരിച്ച് സുപ്രീം കോടതി
പൊതുവിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ ദേശീയ തലത്തിൽ മുന്നിലാണെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം പതിറ്റാണ്ടുകൾ പിറകിലായിരുന്നു. സംസ്ഥാനത്തിന്റെ പരിമിതമായ വിഭവ ശേഷി തന്നെയാണ് ഇതിനു പ്രധാന കാരണം. ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിന് നീക്കിവയ്ക്കുന്ന പരിമിത ഫണ്ടുകൾ പോലും ശമ്പളവും പെൻഷനുമടക്കമുള്ള ദൈനംദിന ആവശ്യങ്ങൾക്ക് വകമാറ്റി ചെലവഴിക്കേണ്ടി വരുന്നത് സ്ഥിതിഗതികൾ അതീവ സങ്കീർണമാക്കിയിരുന്നു. ഇതിനു പരിഹാരമായാണ് അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി ബോഡി കോർപ്പറേറ്റ് മാതൃകയിൽ കിഫ്ബി രൂപീകരിച്ചത്. പെട്രോളിയം സെസ്, മോട്ടോർ വാഹന ടാക്സിലെ വിഹിതം തുടങ്ങിയ വരുമാന…