‘രാജ്യത്തിൻറെ വികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശ ശക്തികൾ ചിലർക്ക് പണം നൽകുന്നു’; ആദായനികുതി വകുപ്പിന്റെ സത്യവാങ്മൂലം

രാജ്യത്തെ പൊതുവികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശശക്തികൾ ഇന്ത്യയിലെ സന്നദ്ധ സംഘടനകൾക്കും, ട്രസ്റ്റുകൾക്കും പണം നൽകുന്നുവെന്ന് ആദായ നികുതി വകുപ്പ്. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ആരോപണം. സന്നദ്ധ സംഘടനയായ എൻവിറോണിക്‌സ് ട്രസ്റ്റ് നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ട്രസ്റ്റിന്റെ നികുതി പുനഃപരിശോധിക്കാൻ ആദായ നികുതി വകുപ്പ് നൽകിയ നോട്ടീസിനെതിരെയാണ് ഹർജി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വിദേശശക്തികൾ എൻവിറോണിക്‌സ് ട്രസ്റ്റിന് പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ്…

Read More

ബഫര്‍സോണ്‍: ചില സംഘടനകള്‍ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് വനം മന്ത്രി

ബഫര്‍സോണ്‍ വിഷയത്തില്‍ ചില എൻജിഒകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ കുറ്റപ്പെടുത്തി.. വന്യജീവിസങ്കേതം ആവശ്യമോയെന്ന് വരെ ചർച്ച ചെയ്യുന്നുണ്ട്. പക്ഷേ അക്കാര്യങ്ങൾ ഒന്നുമല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്.പ്രധാനമന്ത്രി മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ബഫർ സോൺ വിഷയം ചർച്ച ആകും എന്നാണ് മാധ്യമങ്ങളിലൂടെ അറിഞ്ഞത് .ബഫർ സോൺ വിഷയത്തിൽ ശുഭപ്രതീക്ഷയുണ്ട്. സുപ്രീംകോടതിയിൽ കക്ഷിചേരാൻ ജനുവരി അഞ്ചിന് അപേക്ഷ നൽകുമെന്നും വനം മന്ത്രി പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടുന്ന കർഷകർക്കായി ബിജെപി മുന്നിൽ നിന്നും…

Read More