
എൻ.ജി.ഒകളുടെ എണ്ണം കൂട്ടാൻ അബൂദാബി
വിവിധ രീതിയിലുള്ള സാമൂഹിക വെല്ലുവിളികള്‍ നേരിടാന്‍ സര്‍ക്കാറിതര സന്നദ്ധ സംഘടനകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ആലോചനയുമായി അബൂദബി. വയോജനങ്ങളുടെ പരിചരണം, നിത്യേനയുള്ള വ്യായാമം, കുടുംബ സ്ഥിരത തുടങ്ങിയ വിഷയങ്ങള്‍ അഭിമുഖീകരിക്കാനാണ് സന്നദ്ധ സംഘടനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതെന്ന് സാമൂഹിക വികസന വകുപ്പിന് കീഴിലെ കമ്യൂണിറ്റി എന്‍ഗേജ്മെന്റ് ആന്‍ഡ് സ്പോര്‍ട്സ് സെക്ടറിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായ ഹിലാല്‍ അല്‍ ബലൂഷി പറഞ്ഞു. സമൂഹത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയ വ്യക്തികളെയും സംഘങ്ങളെയും സംരംഭങ്ങളെയും ആദരിക്കുന്നതിന് ഏര്‍പ്പെടുത്തിയ അബൂദബി തേഡ് സെക്ടര്‍ അവാര്‍ഡ്സ് പ്രഖ്യാപനവേദിയില്‍ സംസാരിക്കുകയായിരുന്നു…