
കോടതി വിമർശനത്തിന് പിന്നാലെ പത്രങ്ങളിൽ വീണ്ടും മാപ്പപേക്ഷയുമായി പതഞ്ജലി
തെറ്റിദ്ധരിപിക്കുന്ന പരസ്യം നൽകിയതിന് കോടതിയുടെ വിമർശനം ഏറ്റുവാങ്ങിയതിന് പിന്നാലെ രണ്ടാമതും പത്രങ്ങളിൽ പരസ്യം നൽകി പതഞ്ജലി. ആദ്യം നൽകിയ പരസ്യത്തിന് വലിപ്പം കുറവാണെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. അത്രയും വലിപ്പമുള്ള പരസ്യങ്ങൾക്ക് 10 ലക്ഷത്തിൽ കൂടുതൽ രൂപ ചിലവ് വരുമെന്ന് പതഞ്ജലിയുടെ അഭിഭാഷകൻ മുകൾ റോഹ്ത്തി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ തെറ്റായ പരസ്യം നൽകുന്നതിന് ഭീമമായ തുക ചിലവാക്കാമെങ്കിൽ ഇതിലും അത് പാലിക്കണമെന്ന് കോടതി പറഞ്ഞു. ഇതിനു പിന്നാലെയാണ് പുതിയ പരസ്യം നൽകിയത്. ഇന്ന് പ്രസിദ്ധീകരിച്ച ദേശീയ പത്രങ്ങളിലാണ്…