ന്യൂസ് ക്ലിക്കിന്റെ ഹർജി മാറ്റി; ദീപാവലി കഴിഞ്ഞ് പരിഗണിക്കാമെന്ന് സുപ്രിംകോടതി

ന്യൂസ്ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥയുടെ ഹർജി പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി. ദീപാവലി അവധി കഴിഞ്ഞു പരിഗണിക്കാമെന്നു ജസ്റ്റിസ് ബിആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. 71 കാരനായ പുർകായസ്ഥയുടെ അനാരോഗ്യം ചൂണ്ടികാട്ടിയിട്ടും കോടതി ഇടപെട്ടില്ല. ഇന്ത്യാവിരുദ്ധ പ്രവർത്തനത്തിന് ചൈനയിൽ നിന്ന് ഫണ്ട് സ്വീകരിച്ചെന്നതായിരുന്നു ന്യൂസ് ക്ലിക്കിനെതിരെയുള്ള കേസ്. യുഎപിഎ ചുമത്തിയ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രബീർ പുരകായസ്ഥയും ന്യൂസ് ക്ലിക്ക് എച്ച്.ആർ മേധാവി അമിത് ചക്രവർത്തിയും കോടതിയെ സമീപിച്ചത്. ചൈനയിൽ നിന്ന് ഒരു രൂപ…

Read More

ന്യൂസ്‌ക്ലിക്ക് അറസ്റ്റ് സുതാര്യമല്ലെന്ന് ഡൽഹി ഹൈക്കോടതി

ചൈനാ അനുകൂല പ്രചാരണത്തിന് വിദേശസഹായംതേടിയെന്ന കേസിൽ ന്യൂസ്‌ക്ലിക്ക് പോർട്ടൽ അധികൃതരെ അറസ്റ്റുചെയ്യാനുള്ള കാരണങ്ങൾ പോലീസിന്റെ റിമാൻഡ്  റിപ്പോർട്ടിലില്ലെന്ന് ചൂണ്ടികാട്ടി ഡൽഹി ഹൈക്കോടതി. കേസിൽ അറസ്റ്റിലായ സ്ഥാപനത്തിന്റെ സ്ഥാപകനെയും എച്ച്. ആർ മേധാവിയെയും റിമന്റെ ചെയ്യാൻ ഡൽഹി പോലീസ് സമർപ്പിച്ച അപേക്ഷയിലാണ് ഡൽഹി ഹൈക്കോടിയുടെ നിരീക്ഷണം.  അറസ്റ്റിന്റെ സുതാര്യതയെ തുഷാർ റാവു ഗാഡേല ചോദ്യം ചെയ്തു.  എഫ്.ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിൽ അറസ്റ്റിലായ ഇരുവരും കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റുന്നതിനിടയായിരുന്നു കോടതി പരാമർശം.

Read More

‘കശ്മീരും അരുണാചലും ഇല്ലാത്ത ഭൂപടത്തിനായി ആഗോള അജൻഡ’: ന്യൂസ് ക്ലിക്കിനെതിരെ ആരോപണങ്ങളുമായി പൊലീസ്

‘ന്യൂസ് ക്ലിക്ക്’ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥയുടെ അറസ്റ്റിനെ ന്യായീകരിച്ച് ഗുരുതര ആരോപണങ്ങളുമായി ഡൽഹി പൊലീസ്. അരുണാചൽ പ്രദേശും കശ്മീരും ഇല്ലാതെ ഇന്ത്യയുടെ ഭൂപടം സൃഷ്ടിക്കാനുള്ള ‘ആഗോള അജൻഡ’ ന്യൂസ് ക്ലിക്ക് മുന്നോട്ടു വച്ചെന്നാണു റിമാൻഡ് അപേക്ഷയിൽ പൊലീസ് പറയുന്നതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വികലമായ ഭൂപടം തയാറാക്കാനുള്ള അജൻഡയുടെ തെളിവുകൾ കണ്ടെത്തിയതിനു ശേഷമാണു പ്രബിറിനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു. യുഎസ് വ്യവസായിയും കോടീശ്വരനും ടെക്കിയുമായ നെവിൽ റോയ് സിംഘവുമായി പ്രബിർ…

Read More