
‘രാഷ്ട്രീയത്തിലേയ്ക്ക് ഉടനില്ല, ദുരിതമനുഭവിക്കുന്നവരെ സഹായിക്കുകയാണ് ലക്ഷ്യം’; വിശാൽ
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുളള അഭ്യൂഹങ്ങൾ തള്ളി നടൻ വിശാൽ. രാഷ്ട്രീയ പ്രവേശനം ഉടനില്ലെന്ന് താരം വെളിപ്പെടുത്തി. ഫാൻസ് ക്ലബ് വഴി ദുരിതമനുഭവിക്കുന്ന ആളുകളെ കാണുകയും സഹായിക്കുകയും ചെയ്യുന്നുണ്ടെന്നും അത് ഇനിയും തുടരുമെന്നും വിശാൽ പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് വിശാലിന്റെ പ്രതികരണം. അതേസമയം, വരും വർഷങ്ങളിൽ രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്ന സൂചനയും താരം നൽകി. ‘അഭിനേതാവായും സാമൂഹിക പ്രവർത്തകനായും എന്നെ അംഗീകരിച്ച തമിഴ്നാട്ടിലെ ജനങ്ങളോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. പരമാവധി ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, ഫാൻസ് ക്ലബ്ബ്…