
ലിയോണൽ മെസി ഇന്റർ മയാമി വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ; ന്യവെല്‍സ് ഓള്‍ഡ് ബോയ്‌സിലേക്ക് ചേക്കേറിയേക്കും
അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമി വിടാനൊരുങ്ങി അര്‍ജന്റീനയുടെ ഇതിഹാസ താരം ലിയോണല്‍ മെസി. 2025ല്‍ അദ്ദേഹം മയാമി വിടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതിന് ക്ലബിനെ ലീഗ് ചാംപ്യന്മാരാക്കുകയായിരിക്കും മെസിയുടെ ലക്ഷ്യം. ബാഴ്സലോണയുമായുള്ള 21 വര്‍ഷത്തെ ബന്ധമുപേക്ഷിച്ച് 2021ലാണ് മെസി പിഎസ്ജിയിലെത്തിയത്. രണ്ട് വര്‍ഷത്തേക്കായിരുന്നു കരാര്‍. ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് അന്ന് കരാര്‍ റദ്ദാക്കിയയത്. പിഎസ്ജിയെ വലിയ നേട്ടത്തിലേക്ക് എത്തിക്കാന്‍ മെസിക്ക് കഴിഞ്ഞിരുന്നില്ല. മെസിക്കൊപ്പം നെയ്മറും എംബാപ്പെയുമുണ്ടായിട്ടും ചാംപ്യന്‍സ് ലീഗ് കിരീടത്തിലെത്താന്‍ ഫ്രഞ്ച് ക്ലബിന് സാധിച്ചില്ല. ഇതിനിടെ ആരാധകരുടെ…