ഗർഭസ്ഥശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്കാനിങ് സെന്‍ററുകളുടെ ലൈസന്‍സ് റദ്ദാക്കി

ആലപ്പുഴയിൽ ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ സ്കാനിങ് സെന്‍ററുകള്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്. ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്‍ററുകളുടെ ലൈസന്‍സ് റദ്ദാക്കി. രണ്ടു സ്കാനിങ് സെന്‍ററുകളും ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. നിയമപ്രകാരം സ്‌കാനിംഗിന്‍റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍, അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രണ്ട് സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ്…

Read More

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ തൃശൂർ റെയിൽവേ സ്റ്റേഷന്റെ മേൽപാലത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അനാഥമായ നിലയിൽ ബാഗ് ഇരിക്കുന്നത് കണ്ട് സ്റ്റേഷനിലെ ജീവനക്കാർ റെയിൽവേ പൊലീസിനെ അറിയിച്ചു. പരിശോധനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയെ പുതപ്പിച്ചിരുന്ന തുണിയിൽ ആശുപത്രിയുടെ സീലുണ്ടായിരുന്നു. മരിച്ചതിനുശേഷം ബാഗിലാക്കി കൊണ്ടുവന്നതാണോ, കുട്ടിയെ കൊന്ന് ബാഗിലാക്കിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. ഏത് ആശുപത്രിയിലാണ് കുട്ടിയെ പ്രസവിച്ചതെന്നും പൊലീസ്…

Read More

നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവം: ആണ്‍സുഹൃത്തിനെ സഹായിച്ച സുഹൃത്തും അറസ്റ്റിൽ

നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തിൽ ആണ്‍സുഹൃത്തിനെ സഹായിച്ച സുഹൃത്തും അറസ്റ്റിൽ. തകഴി സ്വദേശിയാണ് അറസ്റ്റിലായത്. ആൺസുഹൃത്തിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. അമ്മ ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ ആണ്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കൊലപാതകം ആണോ എന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരണമെന്ന് പൊലീസ് പറഞ്ഞു.  മാസം തികയാതെയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രസവത്തിനിടെ തന്നെ കുഞ്ഞ് മരിച്ചതാണോ അതോ ജനിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നോ എന്ന കാര്യമാണ് ഇനി കണ്ടെത്താനുള്ളത്. കുഞ്ഞിനെ…

Read More

നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; 2 പേർ പിടിയിൽ

തകഴി കുന്നമ്മയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തോമസ് ജോസഫിന്റെ പൂച്ചക്കൽ സ്വദേശിനിയായ പെൺസുഹൃത്ത് കഴിഞ്ഞ 7 ന് പ്രസവിച്ച പെൺകുഞ്ഞിന്റെ മൃതദേഹമാണ് പ്രതികൾ മറവു ചെയ്തത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം മൃതദേഹം പുറത്തെടുക്കും. ഓഗസ്റ്റ് ഏഴാം തീയതി വീട്ടിൽ വച്ച് പ്രസവിച്ച യുവതി, കുഞ്ഞിനെ യുവാവിന്റെ കൈവശം കൊടുത്തുവിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം….

Read More

ഇരട്ട പെൺകുഞ്ഞുങ്ങൾ ജനിച്ചതിൽ നിരാശ; പിന്നാലെ കൊന്ന് കുഴിച്ചുമൂടി: പിതാവുൾപ്പടെ മൂന്ന് പേർ ഒളിവിൽ

നവജാത ശിശുക്കളായ ഇരട്ട പെൺകുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമുടിയ കേസിൽ പിതാവുൾപ്പടെ മൂന്ന് പേർ ഒളിവിൽ. കുഞ്ഞുങ്ങളുടെ പിതാവായ നീരജ് സൊലാങ്കിയും ഇയാളുടെ അമ്മയും മ​റ്റൊരു ബന്ധുവുമാണ് ഒളിവിൽ കഴിയുന്നത്. ഹരിയാനയിലെ റോഹ്‌താക്ക് ആശുപത്രിയിൽ മേയ് 30നാണ് നീരജിന്റെ ഭാര്യയായ പൂജ സൊലാങ്കി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. പെൺകുഞ്ഞുങ്ങളായതുകൊണ്ട് ഇവർ നിരാശയിലായിരുന്നുവെന്നും ദിവസങ്ങളായി നീരജും കുടുംബവും കുഞ്ഞുങ്ങളെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ജൂൺ ഒന്നിനാണ് പൂജയെയും കുഞ്ഞുങ്ങളെയും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. കുഞ്ഞുങ്ങളുമായി സ്വന്തം വീട്ടിലേക്ക്…

Read More

നവജാത ശിശുവിന്റെ മരണം; അണുബാധയെന്ന് ആശുപത്രി; വിശദീകരണം തേടി ആരോഗ്യമന്ത്രി

വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശു മരണപ്പെട്ട സംഭവത്തിൽ ആരോഗ്യമന്ത്രി ആശുപത്രി അധികൃതരോട് വിശദീകരണം തേടി. ചികിത്സാ പിഴവാണ് മരണകാരണമെന്ന് കുഞ്ഞിന്‍റെ പിതാവ് ആരോപിച്ചിരുന്നു. മൃതദേഹവുമായി ആശുപത്രിക്കു മുന്നിൽ ബന്ധുക്കൾ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ അണുബാധയാണ് മരണകാരണമെന്നാണ് സൂപ്രണ്ട് ഡോ.എ.അബ്ദുൽ സലാമും പ്രിൻസിപ്പൽ ഡോ. മിറിയം വർക്കിയും പ്രതികരിച്ചത്. ബുധനാഴ്ച രാത്രി 11 ന് മരണപ്പെട്ട പെൺകുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. വിഷയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ബിജെപി പ്രവർത്തകർ ആശുപതിയിലേക്ക് മാർച്ച് നടത്തി.

Read More

‘ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു’; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി യുവതി

പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതക കേസിൽ പ്രതിയായ അമ്മയായ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതി കുറ്റസമ്മതം നടത്തി. ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുഞ്ഞ് ജനിച്ചാൽ എങ്ങനെ ഒഴിവാക്കണമെന്ന് ഇന്റർനെറ്റിൽനിന്നടക്കം വിവരങ്ങൾ ശേഖരിച്ചുവെന്നും മൊഴി നൽകി. കുഞ്ഞ് ജനിച്ചപ്പോഴുണ്ടായ പരിഭ്രമത്തിലാണ് കൊലപാതകം നടത്തിയതെന്നും യുവതി പറഞ്ഞു. കഴിഞ്ഞദിവസം പീഡനത്തിന് ഇരയായെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, അവർ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട നർത്തകനായ യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതിയുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും…

Read More

നവജാതശിശുവിനെ ആശുപത്രിയിൽനിന്നും തട്ടിയെടുത്തു: യുവതി അറസ്റ്റിൽ

ഡൽഹിയിലെ ആശുപത്രിയിൽനിന്നു നവജാത ശിശുവിനെ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. കുട്ടിയെ രക്ഷിതാക്കളെ ഏൽപിച്ചുവെന്ന് പൊലീസ് അറിയിച്ചു. രോഹിണി ഡോ. ബാബാ സാഹേബ് അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 19 വയസ്സുകാരിയുടെ കുട്ടിയെ ആണ് തട്ടിയെടുത്തത്. ആശുപത്രി പരിസരങ്ങളിലുള്ള ഏകദേശം 500 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രോഹിണി വെസ്റ്റ് മെട്രോ സ്റ്റേഷനു സമീപം കുട്ടിയുമായി യുവതി ഇ-റിക്ഷയിൽ പോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. ഇ-റിക്ഷ ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ രോഹിണി സെക്ടർ 15ലെ ഇഎസ്‌ഐ ആശുപത്രിക്കു സമീപമാണു യുവതി ഇറങ്ങിയതെന്നു…

Read More

നവജാതശിശുവിന്റെ മരണം കൊലപാതകം; തിരുവല്ലയിൽ അമ്മ അറസ്റ്റിൽ

തിരുവല്ലയിൽ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി സ്വദേശിനി നീതു(20)വാണ് പോലീസ് പിടിയിലായത്. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിന്റെ മുഖത്ത് തുടർച്ചയായി വെള്ളം ഒഴിച്ചയാണ് യുവതി കൃത്യം നടത്തിയതെന്നാണ് പ്രാഥമികവിവരം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് തിരുവല്ലയിലെ താമസസ്ഥലത്തുവെച്ച് നീതു പെൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് കുഞ്ഞിനെ മടിയിൽ കിടത്തി മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിക്കുകയായിരുന്നു. ശ്വാസകോശത്തിൽ വെള്ളം എത്തിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇരുപതുവയസ്സുകാരിയായ നീതു ഗർഭിണിയാണെന്ന വിവരം…

Read More

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവം; പൊലീസ് കേസെടുത്തു, കുട്ടിയെ വാങ്ങിയ സ്ത്രീയെ പ്രതി ചേർത്തു

തിരുവനന്തപുരത്ത് നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവത്തിൽ തമ്പാനൂർ പൊലീസ് കേസെടുത്തു. കോടതി അനുമതിയോടെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി പ്രതി ചേർക്കുമെന്നും പൊലീസ് അറിയിച്ചു.  തൈക്കാട് സർക്കാർ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് വിറ്റത്. നാല് ദിവസം പ്രായമായ കുഞ്ഞിനെ പൊഴിയൂർ സ്വദേശികളായ ദമ്പതികൾ വിറ്റത് മുൻധാരണകൾ പ്രകാരമെന്നതിന് കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു….

Read More