ഡോ. കെഎസ് അനിലിനെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി നിയമിച്ചു

ഡോ. കെ. എസ് അനിലിനെ പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസിയായി നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. ഗവർണ്ണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് ഡോ.പി സി ശശീന്ദ്രൻ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം. സിദ്ധാർത്ഥന്റെ മരണത്തിൽ 33  വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിസി പിൻവലിച്ചതായിരുന്നു രാജ്ഭവന്റെ അതൃപ്തിക്ക് കാരണം. സിദ്ധാർത്ഥന്റെ മരണത്തിലെ വീഴ്ചകളുടെ പേരിൽ മുൻ വി സി ഡോ. എം ആർ ശശീന്ദ്രനാഥിനെ നേരത്തെ ഗവർണ്ണർ സസ്പെൻഡ് ചെയ്തിരുന്നു.

Read More

പുതിയ അപ്‌ഡേഷനുമായി എക്സ്; തൊഴിലന്വേഷണത്തിനുള്ള സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നു

എക്‌സില്‍ ഇനി വെറുമൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം മാത്രമല്ല. എക്‌സിനെ ഒരു ‘എവരിതിങ് ആപ്പ്’ ആക്കുന്നതിന്റെ ഭാഗമായി തൊഴിലന്വേഷണത്തിനുള്ള സൗകര്യം അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് തൊഴില്‍ അന്വേഷിക്കാനാവും. തങ്ങളുടെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ സെര്‍ച്ച് റിസല്‍ട്ട് ഫില്‍ട്ടര്‍ ചെയ്യാം. പ്രീമിയം സബ്സ്‌ക്രിപ്ഷന് കീഴില്‍ കൂടുതല്‍ സൗകര്യങ്ങളും പ്രയോജനപ്പെടുത്താനാവും. വെബ് ഡെവലറായ നിവ ഔജിയാണ് എക്സിലെ പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തിയത്. എക്സ് ക്രിയേറ്ററായ ഡോജ് ഡിസൈറും പിന്നീട് ഇലോണ്‍ മസ്‌കും ഈ പോസ്റ്റ് പങ്കുവെച്ചു….

Read More

നെറ്റ്‌വർക്ക് മാറാൻ ഇനി ഒരാഴ്ച കാക്കണം; നടപടിക്രമങ്ങളിൽ മാറ്റംവരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

അടിക്കടി  സിം കാർഡുകൾ പോർട്ട്‌ ചെയ്ത് സാമ്പത്തികത്തട്ടിപ്പുകൾ കൂടിയ സാഹചര്യത്തിൽ മൊബൈൽനമ്പർ പോർട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളിൽ മാറ്റംവരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സിം കാർഡ് മാറ്റിയുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ട് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ആവശ്യമനുസരിച്ചാണ് നടപടി. പുതിയ നിബന്ധനപ്രകാരം മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ സിം കാർഡിലെ നമ്പർ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷന്‍ മറ്റൊരു സേവനദാതാവിലേക്കു മാറ്റുന്നതിന് ഏഴുദിവസം കാത്തിരിക്കണം. ജൂലായ് ഒന്നുമുതൽ ഇതു പ്രാബല്യത്തിലാകും. മൊബൈൽ നമ്പർ പോർട്ട് ചെയ്യാനുള്ള നിയമത്തിൽ…

Read More

പ്രൊഫൈൽ ചിത്രങ്ങൾ ഇനി സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

നിരവധി പുത്തൻ ഫീച്ചറുകൾ ആണ് വാട്സ്ആപ്പ് ദിനംപ്രതി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. പ്രൊഫൈൽ ചിത്രങ്ങൾക്കാണ് ഇത്തവണ വാട്സ്ആപ്പ് പൂട്ടിട്ടിരിക്കുന്നത്. മറ്റുള്ളവരുടെ പ്രൊഫൈൽ ചിത്രങ്ങൾ ഇനി മുതൽ സ്ക്രീൻഷോട്ട് എടുക്കുന്നതിന് സാധിക്കില്ല. പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്നും തടയുന്ന ഫീച്ചറാണ് ഇപ്പോൾ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചർ ആൻഡ്രോയിഡ് ബീറ്റാ വേർഷൻ 2.24. 4.25ൽ ലഭ്യമായിട്ടുണ്ട്. പ്രൊഫൈൽ ചിത്രങ്ങൾ ആർക്കും സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കുന്ന തരത്തിലായിരുന്നു ഇതുവരെ ലഭ്യമായിരുന്ന സംവിധാനം. ഈ ഫീച്ചർ വിലക്കി കൊണ്ടുള്ളതാണ് പുതിയതായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള…

Read More

റേഷൻ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സെർവർ; 3.54 ലക്ഷം അനുവദിച്ചു

സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാൻ പുതിയ സർവർ വാങ്ങാൻ തീരുമാനം. നിലവിലുള്ള സെർവറിന് പുറമെ അധിക സർവർ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്. റേഷൻ വിതരണവും റേഷൻ മസ്റ്ററിങ്ങും പ്രതിസന്ധിയിലായതോടെയാണ് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന പുതിയ സെർവർ വാങ്ങാനുളള തീരുമാനം, ഇതിനായി 3.54 ലക്ഷം ധനവകുപ്പ് അനുവദിച്ചു.    

Read More

ടിക്ടോക്കിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി യുഎസ്

പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക്ടോക്കിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി യുഎസ്. ഇന്ത്യയെ മാതൃകയാക്കിയാണ് യുഎസിന്റെ നീക്കം. നിലവിൽ, ടിക്ടോക്ക് നിരോധിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമം യുഎസ് ഭരണകൂടം മുന്നോട്ടുവച്ചിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തിലായാൽ ടിക്ടോക്ക് യുഎസിൽ നിരോധിക്കപ്പെടുകയോ, അല്ലെങ്കിൽ ടിക്ടോക്ക് തങ്ങളുടെ ഓഹരികൾ വിറ്റൊഴിയാൻ നിർബന്ധിതരാവുകയോ ചെയ്തേക്കും. രാജ്യസുരക്ഷയെ കണക്കിലെടുത്താണ് പുതിയ തീരുമാനം. കഴിഞ്ഞ വർഷം ആപ്പ് നിരോധിക്കാനുള്ള ബില്‍ സെനറ്റ് കോൺഗ്രസ് തള്ളിയിരുന്നു. ബില്‍ പാസായതിനുശേഷം ടിക്ടോക്കിന്റെ ഉടമസ്ഥാവകാശം ചൈനീസ് കമ്പനിയിൽ നിന്ന് വേർപെടുത്തിയില്ലെങ്കിൽ, ടിക്ടോക്ക്…

Read More

സ്വയം പ്രോഗ്രസ് കാര്‍ഡില്‍ മാര്‍ക്കിടാം; പുതിയ സംവിധാനവുമായി എൻ.സി.ഇ.ആർ.ടി

വാർഷിക പരീക്ഷാഫലങ്ങളും അധ്യാപകരുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കി പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്ന പരമ്പരാഗത രീതിക്കുപകരം പുതിയമാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ എൻ.സി.ഇ.ആർ.ടി.യുടെ തീരുമാനം. ഇതനുസരിച്ച് സ്വയംവിലയിരുത്തൽ, രക്ഷിതാക്കളുടെയും സഹപാഠികളുടെയും അഭിപ്രായം എന്നിവകൂടി അടിസ്ഥാനമാക്കി സമഗ്രമായ പ്രോഗ്രസ് കാർഡ് തയ്യാറാക്കും. എൻ.സി.ഇ.ആർ.ടി.യുടെ കീഴിലുള്ള പഠനനിലവാര നിശ്ചയസംവിധാനമായ പരാഖാണ് ‘സമഗ്ര റിപ്പോർട്ട് കാർഡ്’ വികസിപ്പിച്ചത്. മൂല്യനിർണയം കൂടുതൽ പഠനകേന്ദ്രീകൃതമാക്കാൻ സ്കൂൾവിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ശുപാർശപ്രകാരമാണ് നടപടി. ഫൗണ്ടേഷൻ സ്റ്റേജ് (ഒന്ന്, രണ്ടു ക്ലാസുകൾ), പ്രിപ്പറേറ്ററി സ്റ്റേജ് (മൂന്നുമുതൽ അഞ്ചുവരെ), മിഡിൽ സ്റ്റേജ് (ആറുമുതൽ എട്ടുവരെ)…

Read More

പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് ; ഇനി പ്രൊഫൈല്‍ ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ പറ്റില്ല

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ ഒരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. പ്രൊഫൈല്‍ ചിത്രങ്ങള്‍ക്ക് സുരക്ഷ നല്‍കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. നിലവില്‍ ബീറ്റാ വേര്‍ഷനിലാണ് ഫീച്ചര്‍ ലഭ്യമായത്. താമസിയാതെ തന്നെ ഇത് എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രൊഫൈല്‍ ചിത്രം സേവ് ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും തടയാന്‍ വാട്സ്ആപ്പില്‍ നിലവില്‍ സംവിധാനമുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതില്‍ നിന്ന് ഉപയോക്താവിനെ തടയുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. പ്രൊഫൈല്‍ ചിത്രത്തിന്റെ…

Read More

ഇന്ത്യയിലാദ്യമായി “വോട്ട്’ പിടിക്കാൻ “കോണ്ടം’ വിതരണം ചെയ്ത് ആന്ധ്രാ പാർട്ടികൾ

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ, വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​ക​ൾ ന​ട​ത്തി​യ ചി​ല “പൊ​ടി​ക്കൈ’​ക​ൾ വി​വാ​ദ​മാ​യി എ​ന്ന​തു മാ​ത്ര​മ​ല്ല, പൊ​ട്ടി​ച്ചി​രി​ക്കാ​നു​ള്ള വ​ക കൂ​ടി​യാ​യി. ആ​ന്ധ്ര​യി​ലെ ര​ണ്ടു പ്ര​ധാ​ന പാ​ർ​ട്ടി​ക​ളാ​യ തെ​ലു​ങ്ക് ദേ​ശം പാ​ർ​ട്ടി (ടി​ഡി​പി) യും ​യു​വ​ജ​ന ശ്ര​മി​ക റൈ​തു കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി (വൈ​എ​സ്ആ​ർ​സി​പി) യു​മാ​ണു വോ​ട്ട​ർ​മാ​രെ വ​ശീ​ക​രി​ക്കാ​ൻ “കോ​ണ്ടം’ മാ​ർ​ഗ​വു​മാ​യി എ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​യു​ടെ ചി​ഹ്നം പ​തി​ച്ച നി​രോ​ധു​ക​ളു​ടെ പാ​ക്ക​റ്റു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്താ​ണ് വ്യ​ത്യ​സ്ത​മാ​യ “വ​ശീ​ക​ര​ണം​ത​ന്ത്രം’ പ്ര​യോ​ഗി​ച്ച​ത്.  ! !! pic.twitter.com/hYTpfNKN2p — Deccan 24×7…

Read More

വയനാട്ടിൽ പുതിയ സിസിഎഫ് ചുമതലയേറ്റു; കേന്ദ്ര മന്ത്രിയുടെ യോഗം ഇന്ന്

വയനാട്ടിലെ വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് രാവിലെ പത്തുമണിക്ക് കല്‍പ്പറ്റ കളക്‌ട്രേറ്റില്‍ നടക്കും. കേരള വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമെ കർണാടകത്തിലെ വനം ഉദ്യോഗസ്ഥരോടും പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. കർണാടകം റേഡിയോ കോളർ ഘടിപ്പിച്ച ആനകളെ കേരളാ വനാതിർത്തിയില്‍ തുറന്നു വിട്ടത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂപേന്ദർ യാദവ് യോഗം വിളിച്ചത്. ഇന്നലെ വൈകിട്ട് ജില്ലയിലെത്തിയ മന്ത്രി, വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍…

Read More