കേരളത്തില്‍ പുതിയ വന്ദേഭാരത് നാളെയെത്തും

നാളെ മുതല്‍ കേരളത്തിൽ വന്ദേഭാരത് ഓടി തുടങ്ങും. മംഗളൂരു- കൊച്ചുവേളി റൂട്ടിലാണ് വന്ദേഭാരത് സ്പെഷ്യല്‍ സർവീസ് ആരംഭിക്കുന്നത്. ജൂലായ് ഒന്നിന് രാവിലെ കൊച്ചുവേളിയില്‍ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. അന്നേ ദിവസം രാത്രിയോടെ ട്രെയിൻ മംഗളൂരുവില്‍ എത്തിച്ചേരും. എട്ട് കോച്ചുകളാണ് പുതിയ സർവീസിനുമുള്ളത്. 11 മണിക്കൂർ 15 മിനിറ്റ് കൊണ്ട് കൊച്ചുവേളിയില്‍ നിന്നും മംഗളുരുവില്‍ എത്തിച്ചേരും. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗളൂരു എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. എസി ചെയർകാറില്‍ കൊച്ചുവേളിയില്‍…

Read More

ജനറൽ ഉപേന്ദ്ര ദ്വിവേദി കരസേനയുടെ മുപ്പതാമത്തെ മേധാവിയായി ചുമതലയേറ്റെടുത്തു

കരസേന മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു. ദില്ലിയിലെ കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ചുമതലയേറ്റെടുത്ത്. കരസേനയുടെ മുപ്പതാമത്തെ മേധാവിയാണ്. ജനറൽ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി ഇന്ന് പൂർത്തിയായതോടെയാണ് ചുമതല കൈമാറിയത്.  സേനയുടെ നവീകരണത്തിനായി പുതിയ ആധുനിക സംവിധാനങ്ങൾ നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി.  വടക്കൻ ആർമി കമാൻഡറായി ദീർഘകാലം പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. 1964 ജൂലൈ 1 നാണ് ജനനം. ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബർ 15 ന്…

Read More

തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കു പുതിയ സർവീസുമായി എയർ ഇന്ത്യ; ജൂലൈ 1 മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടാകും

ബെംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് പുതിയ സർവീസുമായി എയർ ഇന്ത്യ. ജൂലൈ 1 മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടാകും. ബെംഗളുരുവിൽ നിന്ന് വൈകിട്ട് 3 മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) 4:15ന് തിരുവനന്തപുരത്ത് എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4:55ന് പുറപ്പെട്ട് (AI 568) 06:10ന് ബെംഗളൂരുവിൽ എത്തും. ഈ റൂട്ടിൽ നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നിവ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.

Read More

നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ

മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്. പരീക്ഷ നടത്താനുള്ള നടപടികൾ  കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ഇതു സംബന്ധിച്ച് സാങ്കേതിക വിദഗ്ധരുടെ അടക്കം യോഗം ചേർന്നു. പരീക്ഷ പേപ്പർ ചോരാതെ ഇരിക്കാനുള്ള നടപടികളും ആരോ​ഗ്യമന്ത്രാലയം വിലയിരുത്തി. പുതിയ തീയതി ഈ ആഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. രണ്ട് ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്.  ജൂൺ 23 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ച വിവരം കേന്ദ്രസർക്കാർ അറിയിക്കുന്നത് ജൂൺ 22ന് രാത്രി ഏറെ വൈകിയാണ്….

Read More

”അപ്പോൾ ഉള്ള ഞാൻ അല്ല ഇപ്പോഴുള്ളത്”; എല്ലാം തുറന്നുപറഞ്ഞ് പാർവതി

പാർവതി പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘പാ രഞ്ജിത്തിന്റെ കൂടെ വർക്ക് ചെയ്യണമെന്നതായിരുന്നു ഫസ്റ്റ്  സ്റ്റെപ്. കാരണം ഇതിനുമുമ്പ് അദ്ദേഹം എനിക്ക് രണ്ട് സിനിമകൾ ഓഫർ ചെയ്തിരുന്നു. എന്നാൽ ചെയ്യാൻ പറ്റിയില്ല. മൂന്നാമത്തെ പ്രാവശ്യം വിളിച്ചപ്പോൾ, ഇതുംകൂടി ഞാൻ എന്തെങ്കിലും കാരണവശാൽ നോ പറഞ്ഞാൽ ഇനി എന്നെ വിളിക്കില്ലായിരിക്കുമെന്ന് ചിന്തിച്ചു. ഒരു നറേഷൻ വേണമെന്ന് പറഞ്ഞു. നറേഷനൊന്നും ചെയ്യുന്നത് അദ്ദേഹത്തിന് ശീലമില്ല. ക്യാരക്ടർ മാത്രം പറഞ്ഞുകൊടുക്കാറാണ് പതിവ്. എന്നാൽ സൂംകോളിൽ അദ്ദേഹം എനിക്ക് ഫുൾ…

Read More

ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയെ ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി നിയമിച്ചു

 ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയെ ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി നിയമിച്ചു. ഈ മാസം 30-ന് ചുമതലയേല്‍ക്കും. കാലാവധി നീട്ടി ഒരു മാസത്തിനുശേഷം നിലവിലെ കരസേനാ മേധാവി ജനറല്‍ മനോജ് സി. പാണ്ഡെ ജൂണ്‍ 30-ന് സ്ഥാനമൊഴിയുന്നതോടെയാകും ഉപേന്ദ്ര ദ്വിവേദിയുടെ നിയമനം. നിലവില്‍ അദ്ദേഹം കരസേന ഉപമേധാവിയാണ്. പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡലുകള്‍ ലഭിച്ചിട്ടുള്ള ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബർ 15-ന് ജമ്മു കശ്മീർ റൈഫിള്‍സിലൂടെയാണ് സൈന്യത്തിന്റെ ഭാഗമായത്. ഡയറക്ടർ ജനറല്‍…

Read More

ആന്ധ്രാപ്രദേശില്‍ ചന്ദ്ര ബാബു നായിഡുവും ഒഡീഷയില്‍ മോഹൻ ചരണ്‍ മാജിയും മുഖ്യമന്ത്രിമാരാകും; സത്യപ്രതിജ്ഞ ഇന്ന്

ആന്ധ്രപ്രദേശിലും ഒഡിഷയിലും ഇന്ന് പുതിയ സര്‍ക്കാരുകള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആന്ധ്രാപ്രദേശില്‍ ചന്ദ്ര ബാബു നായിഡുവും ഒഡീഷയില്‍ മോഹൻ ചരണ്‍ മാജിയും മുഖ്യമന്ത്രിമാരാകും. ഒഡിഷയില്‍ ബിജെപിയും ആന്ധ്രപ്രദേശില്‍ ടിഡിപി നേതൃത്വത്തില്‍ സഖ്യകക്ഷി സര്‍ക്കാരുമാണ് അധികാരത്തിലേറുന്നത്. ഒഡിഷയില്‍ മോഹൻ ചരണ്‍ മാജിയെ ഇന്നലെ ചേർന്ന ബിജെപി നിയമസഭ കക്ഷിയോഗത്തില്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്ക് എന്നിവർ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. പുരി ജഗന്നാഥ ക്ഷേത്രത്തിലെ ദേവനാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള ആദ്യക്ഷണം നല്‍കിയിരിക്കുന്നത്….

Read More

രാജ്യത്തെ മുന്നോട്ട് നടത്താന്‍ കഠിനാധ്വാനം ചെയ്യും; പുതിയ ദൗത്യത്തിന് തന്നെ തിരഞ്ഞെടുത്തതിന് നന്ദിയെന്ന് പ്രധാനമന്ത്രി

രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള പുതിയ ദൗത്യത്തിന് തന്നെ തിരഞ്ഞെടുത്തതിന് നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ സംബന്ധിച്ച് ഇതൊരു വൈകാരിക നിമിഷമാണ്. രാജ്യത്തെ മുന്നോട്ട് നടത്താന്‍ കഠിനാധ്വാനം ചെയ്യും. തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെ ബഹുമാനിക്കുന്നുവെന്നും മോദി പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്ത ശേഷം എന്‍ഡിഎ യോഗത്തില്‍ സഖ്യകക്ഷികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. എന്‍ഡിഎ മുന്നണിയെക്കുറിച്ചും മോദി വാചാലനായി. ‘ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകകരമായ സഖ്യമാണ് എന്‍ഡിഎ. ഭാരതം എന്ന വികാരത്തിന്റെ പ്രതിബിംബം ആണ്. എന്‍ഡിഎ…

Read More

ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാത ശിശു മരിച്ചു: പ്രതിഷേധവുമായി ബന്ധുക്കൾ

നവജാത ശിശു മരിച്ചതിനെ ചൊല്ലി ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിഷേധം. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡിൽ കിടന്ന് പ്രസവിച്ചെന്നുമാണ് ആരോപണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി.

Read More

‘വളരെ നന്ദിയുണ്ട്. ലോകത്ത് പല ഭാഗങ്ങളിൽ  നിന്നും ആരാധകരുടെ സന്ദേശപ്രവാഹമാണ്’; എംവിഡിയെ പരിഹസിച്ച് യൂട്യൂബർ സഞ്ജു ടെക്കി

ആവേശം സിനിമാ മോഡലിൽ കാറിനുള്ളിൽ സ്വിമ്മിങ്ങ് പൂള്‍ തയ്യാറാക്കി കുളിച്ച് യാത്ര ചെയ്തതിന് കേസെടുത്ത മോട്ടോർ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് യൂട്യൂബർ സഞ്ജു ടെക്കി. കേസെടുത്തതിന് ശേഷം തന്‍റെ യുട്യൂബ് ചാനലിന് ലോകം മുഴുവന് റീച്ച് കൂടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാല് പോലും കിട്ടാത്ത പ്രശസ്തി എല്ലാവരും ചേർന്ന് നേടിത്തന്നുവെന്നുമാണ് ഏറ്റവും ഒടുവിൽ പുറത്ത് വിട്ട യൂട്യൂബ് വീഡിയോയിലുളളത്.  ‘വളരെ നന്ദിയുണ്ട്. ലോകത്ത് പല ഭാഗങ്ങളിൽ  നിന്നും ആരാധകരുടെ സന്ദേശപ്രവാഹമാണ്. കുറ്റിപ്പുറത്തെ എംവിഡി വകുപ്പിന്‍റെ…

Read More