ചാരിറ്റി ആപ്പ് ഉണ്ടാക്കണം; സഹായം അഭ്യർത്ഥിച്ച് മനാഫ്

ചാരിറ്റി ആപ്പ് ഉണ്ടാക്കാൻ സഹായം ചോദിച്ച് ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറി ഉടമ മനാഫ്. അഞ്ച് ലക്ഷം രൂപ ആപ്പിന് ചെലവ് വരുമെന്നും ഇതുണ്ടാക്കാൻ അറിയുന്ന ആരെങ്കിലുമുണ്ടെങ്കിൽ സഹായിക്കണമെന്നുമാണ് മനാഫിന്റെ അഭ്യർത്ഥന. ‘അഞ്ച് ലക്ഷം രൂപ ആപ്പിന് മാത്രം ചെലവാണ്. ആപ്പ് ഉണ്ടാക്കി തരുന്ന ആരെങ്കിലുമുണ്ടെങ്കിൽ എനിക്കൊരു ആപ്പ് ഉണ്ടാക്കിത്തരാൻ മുന്നോട്ടുവരൂ. അപ്പ് ഉണ്ടാക്കിത്തന്നാൽ നല്ല കാര്യമാണ്. ഒരു നൂറ് രൂപ അക്കൗണ്ടിലേക്ക് വന്നുകഴിഞ്ഞാലും അത് ചെലവാകുന്നതുമെല്ലാം മനസിലാകും.’- എന്നാണ് വീഡിയോയിൽ മനാഫ് പറയുന്നത്. അതേസമയം,…

Read More

ഇനി ‘തൊപ്പി’ ഇല്ല; സ്വന്തം ഫാമിലി സ്വീകരിച്ചില്ലെങ്കിൽ ജീവിച്ചിരുന്നിട്ടെന്താ കാര്യം?: യൂട്യൂബർ തൊപ്പി

വിഷാദത്തിലൂടെ കടന്നുപോകുകയാണെന്ന് യൂട്യൂബർ തൊപ്പി എന്ന നിഹാദ്. എല്ലാം അവസാനിപ്പിക്കുകയാണെന്നും ‘തൊപ്പി’ എന്ന കഥാപാത്രം ഉപേക്ഷിക്കുകയാണെന്നും ജന്മദിനത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. ‘കേൾക്കുമ്പോൾ തമാശയായി തോന്നും ഞാൻ ഈ കഥാപാത്രം അവസാനിപ്പിക്കാൻ പോകുകയാണ്. ഞാൻ ലാസ്റ്റ് ലൈവ് വന്നപ്പോൾ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞ് പോയത് ഓർമയുണ്ടോ? പോയി. സ്വന്തം ഫാമിലി എന്റെ മുഖത്തിന് മുന്നിൽ ഡോർ അടക്കുകയാണ്. എത്ര പൈസയും ഫെയിമും ഉണ്ടാക്കിയിട്ട് എന്ത് കാര്യം. ഇതവസാനിപ്പിക്കാൻ സമയമായി. മനസിലായോ? ഈ കഥാപാത്രം നിർത്താൻ സമയമായി….

Read More

‘മുസ്ലിം ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ല’; പി.എം.എ സലാം

മുസ്ലിം ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ല എന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. അൻവർ ലീഗിലേക്ക് വരുമോ എന്ന ചോദ്യത്തിനാണ് മറുപടി. നിലവിൽ 25 ലക്ഷം പാർട്ടി അംഗങ്ങൾ ലീഗിനുണ്ട്. പുതുതായി ആരെയും എടുക്കുന്നില്ല. മതനിരപേക്ഷ ഫാസിസ്റ്റ് വിരുദ്ധ ചേരിയിലേക്ക് വരുന്നുണ്ടോ എന്ന് അൻവർ ആദ്യം വ്യക്തമാക്കട്ടെ. ശേഷം മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കാം. ചേലക്കരയിലെ മുസ്ലിം ലീഗ് ഓഫീസിൽ അൻവറിന് സ്വീകരണം നൽകിയിട്ടില്ല. വോട്ട് ചോദിക്കാൻ മറ്റു രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിൽ കയറാറുണ്ട്. അതിൽ…

Read More

വീഡിയോ കോളില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

വീഡിയോ കോള്‍ ചെയ്യുന്നതില്‍ പുത്തന്‍ അപ്ഡേറ്റുമായി വാട്സ്ആപ്പ് രംഗത്ത്. ലോ ലൈറ്റ് മോഡ് ഫീച്ചറാണ് പുതുതായി എത്തുന്നത്. വീഡിയോകോളുകളില്‍ ഫില്‍ട്ടറുകള്‍, പശ്ചാത്തലം മാറ്റുന്നതടക്കമുള്ള അപ്ഡേറ്റുകള്‍ വാടസ്ആപ്പ് കൊണ്ടുവന്നിരുന്നു. വെളിച്ചം കുറഞ്ഞ് ഇടങ്ങളില്‍ നിന്ന് വാട്സ്ആപ്പ് കോള്‍ ചെയ്യുമ്പോള്‍ വീഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തുകയാണ് ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. ഫീച്ചര്‍ ഓണാക്കുമ്പോള്‍ ഫ്രെയിമിന്റെ മൊത്തത്തിലുള്ള തെളിച്ചം കൂടും. ലോ-ലൈറ്റ് മോഡ് എങ്ങനെ സെറ്റ് ചെയ്യാം? വീഡിയോ കോളില്‍ മുകളില്‍ വലത് വശത്ത് ‘ബള്‍ബ്’ ലോഗോ കാണാം. ഇതില്‍ ടാപ്പ് ചെയ്താല്‍ മതി….

Read More

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടികൂടാനുള്ള പുത്തന്‍ സൗകര്യം അവതരിപ്പിച്ച് കെഎസ്ആര്‍ടിസി

സംസ്ഥാനത്ത് ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടികൂടാനുള്ള പുത്തന്‍ സൗകര്യം അവതരിപ്പിക്കുകയാണ് കെഎസ്ആര്‍ടിസി. ബസുകള്‍ ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അപ്പോള്‍ ബസില്‍ അപായമണി ഉയരുന്ന പത്ത് പുതിയ പ്രീമിയം ബസുകള്‍ എ.സി സൂപ്പര്‍ഫാസ്റ്റ് ഇനത്തില്‍ രംഗത്തിറക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ്. കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ റൂമിലേക്കും അപായ സന്ദേശമെത്തും. ഡ്രൈവര്‍ക്ക് ഉറക്കം വരികയോ കോട്ടുവാ ഇടുകയോ, കണ്ണടഞ്ഞുപോവുകയോ ചെയ്താലും അപായ മണിയടിക്കും. കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശവും പോകും. ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാപിയന്‍സ് ഓട്ടോമാറ്റെന്ന ഐ.ടി കമ്പനിയാണ് ഈ…

Read More

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ പുതിയ ഡയറക്‌ടർ ജനറലായി പരമേഷ് ശിവമണി ചുമതലയേറ്റു

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ പുതിയ ഡയറക്‌ടർ ജനറലായി പരമേഷ് ശിവമണി ചുമതലയേറ്റു. കോസ്റ്റ് ഗാർഡിന്‍റെ ഇരുപത്തിയാറമത്തെ ഡയറക്ടർ ജനറലാണ് പരമേഷ് ശിവമണി. ദില്ലിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സ്ഥാനം ഏറ്റെടുത്തത്. അന്തരിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാലിന് പകരമായാണ് എസ് പരമേഷ് സ്ഥാനമേറ്റത്ത്. തമിഴ്നാട് സ്വദേശിയാണ് പരമേഷ് ശിവമണി. കോസ്റ്റ്ഗാർഡ് അഡിഷണൽ ഡയറക്ടർ ജനറലായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് നിയമനം.  മൂന്ന് പതിറ്റാണ്ടിനിടെ ദില്ലിയിൽ കോസ്റ്റ് ഗാർഡ് ഹെഡ്ക്വാർട്ടേഴ്സിൽ ഡി ഡി…

Read More

പുതിയ മെമുവിന് കൂടുതൽ സ്റ്റോപ്പുകൾ; സമയക്രമത്തിലും മാറ്റം

തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന കൊല്ലം – എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് സ്പെഷലിന് (06169/06170) കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു. പെരിനാട്, മൺറോത്തുരുത്ത് സ്റ്റേഷനുകളിലാണ് പുതിയതായി സ്റ്റോപ്പ് അനുവദിച്ചത്. പുനഃക്രമീകരിച്ച സമയക്രമം അനുസരിച്ച് പുറപ്പെടുന്ന സമയത്തിൽ ഉൾപ്പെടെ മാറ്റമുണ്ട്. പുനഃക്രമീകരിച്ച സമയക്രമം കൊല്ലം – 05.55 AM പെരിനാട് – 06.10 AM മൺറോത്തുരുത്ത്  – 06.30 AM ശാസ്താംകോട്ട – 06.39 AM കരുനാഗപ്പള്ളി – 06.50 AM കായംകുളം – 07.05 AM മാവേലിക്കര – 07.13 AM ചെങ്ങന്നൂർ – 07.25 AM…

Read More

മലപ്പുറത്തെ എൻസിപി പ്രാദേശിക നേതാക്കൾ പാർട്ടി വിട്ടു; പി.വി അൻവറിനൊപ്പം ചേർന്ന് പുതിയ പാർട്ടിയിൽ പ്രവർത്തിക്കും

മഞ്ചേരിയിൽ പാർട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെ അൻവറിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ മറ്റ് പാർട്ടികളിൽ നിന്നും പ്രവർത്തകരെത്തുന്നു. മലപ്പുറത്തെ എൻ.സി.പി പ്രാദേശിക നേതാക്കൾ പാർട്ടിയിൽ നിന്നും രാജി വെച്ച് പി.വി. അൻവറിന്റെ പുതിയ പാർട്ടിയിലേക്ക് ചേരുമെന്ന് പ്രഖ്യാപിച്ചു.  എൻസിപിയുടെ യുവജന വിഭാഗം മുൻ ജില്ലാ പ്രസിഡണ്ട് ഷുഹൈബ് എടവണ്ണ, എറനാട് നിയോജക മണ്ഡലം പ്രസിഡണ്ട് പുതിയത്ത് ഇഖ് ലാസ്, സെക്രട്ടറിമാരായ ഷഹാലുദ്ദീൻ ചെറ്റിശേരി, സജീർ പി.ടി എന്നിവർ അൻവറിനൊപ്പം ചേരുന്നതിനായി എൻസിപിയിൽ നിന്ന് രാജിവച്ചു.  അതേ സമയം സിപിഎമ്മിനോട് ഇടഞ്ഞ…

Read More

വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും തളളിപ്പറയില്ല; അൻവർ രൂപികരിക്കുന്ന പുതിയ പാർട്ടിയിലേക്കില്ലെന്ന് ജലീൽ

പി.വി. അൻവർ രൂപികരിക്കുന്ന പുതിയ പാർട്ടിയിലേക്കില്ലെന്ന് കെ.ടി. ജലീൽ. ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകുമെന്നും ജലീൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇടതുപക്ഷത്തെ ബി.ജെ.പി. അനുകൂലികളാക്കാൻ ആണ് ശ്രമം നടക്കുന്നത്. പാർട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ല. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാൽ ഒരു വിഭാഗം സംശയത്തിൻ്റെ നിഴലിൽ നിർത്തപ്പെടും. അത് കേരളത്തെ വലിയ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. അങ്ങനെ ഒരു പാതകം ഉണ്ടായിക്കൂടായെന്നും ജലീൽ പറഞ്ഞു. എ.ഡി.ജി.പിയെ പൂർണ്ണമായി തന്നെ മാറ്റണമെന്നും…

Read More

വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി പി.വി അൻവർ

സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ അടക്കമുള്ള പുതിയ ടീം വരും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാവുമെന്നും മതേതരത്തിൽ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേർത്ത് ആയിരിക്കും പുതിയ പാർട്ടിയെന്നും അൻവർ പറഞ്ഞു. ഹിന്ദുവായ ഒരാൾ പാർട്ടി വിട്ടാൽ സംഘി, മുസ്ലീം വിട്ടാൽ ജമാ അത്തെ ഇസ്ലാമി, ക്രിസംഘി ഇതൊക്കെ ആരുണ്ടാക്കിയതാ ?സിപിഎം എന്നും…

Read More