
വികസനയാത്രയിലെ ചരിത്രമുഹൂര്‍ത്തം, ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു: പ്രധാനമന്ത്രി
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വികസന യാത്രയിലെ ചരിത്ര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നത്തെ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തും. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് പുതിയ മന്ദിരമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപിച്ച് സംസാരിക്കുകയായിരുന്നു മോദി. അമൃത് മഹോത്സവത്തില്‍ ജനങ്ങള്‍ക്കുള്ള ഉപഹാരമാണ് മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നം ലക്ഷ്യത്തിലെത്തിയതിന്റെ അടയാളമാണ് മന്ദിരം. ലോകം ബഹുമാനത്തോടെ ഇന്ത്യയെ ഉറ്റുനോക്കുന്നു. രാജ്യം മുന്നോട്ട് പോയാല്‍ ലോകവും…