കേരള ഹൈക്കോടതിക്ക് പുതിയ അഞ്ച് ജഡ്ജിമാർ

കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം. ബി സ്നേഹലത ഉൾപ്പടെ അഞ്ച് പേരെ നിയമിക്കാനാണ് ശുപാർശ. എം.ബി സ്നേഹലതയ്ക്ക് പുറമെ ജോണ്‍സണ്‍ ജോണ്‍ (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, കല്‍പ്പറ്റ), ജി. ഗിരീഷ് (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, തൃശൂർ), സി. പ്രതീപ്കുമാര്‍ (അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, എറണാകുളം), പി. കൃഷ്ണകുമാര്‍ (രജിസ്ട്രാര്‍ ജനറല്‍, ഹൈക്കോടതി) എന്നിവരെയും…

Read More

രഹസ്യ കോഡ് പരീക്ഷിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്

സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അടുത്തിടെ ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ചാറ്റ് ലോക്ക് ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതിനെ പിന്നാലെ ചാറ്റുകളിൽ രഹസ്യ കോഡുകൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളാണ് വാട്സ്ആപ്പ് നടത്തുന്നത്. വാട്സാപ്പിന്റെ സെർച്ച് ബാറിൽ നിന്ന് ഉപഭോക്താക്കൾക്ക് അവരുടെ ലോക്ക് ചെയ്ത ചാറ്റുകൾ ആക്സസ് ചെയ്യാൻ രഹസ്യ കോഡ് നൽകാനാണ് പുതിയ ഫീച്ചറിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. രഹസ്യ കോഡ് വഴി ഉപഭോക്താക്കൾക്ക് മറ്റു ഉപകരണങ്ങളിൽ നിന്ന് ചാറ്റ് ലോക്ക് ചെയ്യാൻ കഴിയും. പെട്ടെന്നുള്ള…

Read More

സിനിമാക്കാര്‍ക്ക് ഇ.ഡിയെ ഭയമാണെന്ന്’ അടൂര്‍ ഗോപാലകൃഷ്ണന്‍

ഇ.ഡിയെ സിനിമാക്കാര്‍ക്കും ഭയമാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സമൂഹത്തിലെ തെറ്റായ കാര്യങ്ങള്‍ തുറന്ന് പറയാന്‍ അവർ മടിക്കുന്നത് ഇ.ഡിയെ ഭയന്നിട്ടാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. പലര്‍ക്കും പലതും സംരക്ഷിക്കാനുണ്ട്. സൗകര്യങ്ങളും പദവികളുമൊക്കെ നോക്കിയിരിക്കുന്നവരാണ് ഏറെ പേരും. എന്തെങ്കിലും പറഞ്ഞാല്‍ ഇ.ഡി വരുമോയെന്നാണ് അവരുടെയൊക്കെ ഭയമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. എഴുത്ത് ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് നല്‍കിയ സ്‌നേഹാദര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല കാര്യങ്ങള്‍ കണ്ടാല്‍…

Read More

ആ കാമുകന്‍ സല്‍മാന്‍ ഖാനോ; അല്ലെന്ന് പൂജ ഹെഗ്‌ഡേ, ക്രിക്കറ്റ് താരമെന്ന് പുതിയ ഗോസിപ്പ്

മോഡലിംഗ് രംഗത്തുനിന്നാണ് പൂജ ഹെഗ്‌ഡേ സിനിമയിലേക്ക് എത്തുന്നത്. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് താരം. സോഷ്യല്‍ മീഡിയയിലെയും മിന്നും താരമാണ് നടി. 22 മില്യണിലധികം ആരാധകരാണ് പൂജയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഗ്ലാമറസ് വേഷങ്ങളിലടക്കം പൂജ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്. ബോളിവുഡില്‍ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല.നടിയുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ ഇതിനകം വന്നു കഴിഞ്ഞു. ഇപ്പോഴിതാ വീണ്ടും പൂജയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഒരു…

Read More

കരുവന്നൂരിലേത് ഗൗരവമുള്ള വിഷയം: എംബി രാജേഷ്

ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിപിഎമ്മിന്റെ എതിരാളികൾ പുതിയ വില്ലന്മാരെയും ഇരകളെയും സൃഷ്ടിക്കുകയാണെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും ഇതുപോലെ ഉണ്ടായിരുന്നു. അന്നത്തെ സംഭവങ്ങളെ കുറിച്ച് മാധ്യമങ്ങൾ ഇപ്പോൾ അന്വേഷിക്കുന്നുണ്ടോയെന്നും മന്ത്രി ചോദിച്ചു. കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സമിതിയംഗം എസി മൊയ്തീൻ കുറ്റവാളിയാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കരുവന്നൂരിൽ ക്രമക്കേട് ഉണ്ടായിട്ടില്ലെന്ന് താനോ പാർട്ടിയോ പറഞ്ഞിട്ടില്ല. ഇത്‌ ഗൗരവമുള്ള വിഷയമാണെന്ന്…

Read More

“യുദ്ധം ഒഴിവാക്കു, ശാന്തമായിരിക്കൂ”; ദളപതി ആരാധകര്‍ക്ക് ആവേശമായി ലിയോയുടെ പുതിയ പോസ്റ്റര്‍ റിലീസായി

ലിയോ അപ്‌ഡേറ്റുകള്‍ക്കു കാത്തിരുന്ന പ്രേക്ഷകരിലേക്ക് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. ബ്രൂട്ടല്‍ പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞ ആദ്യ അപ്‌ഡേറ്റുകളില്‍ നിന്ന് വ്യത്യസ്തമായി കാം ആന്‍ഡ് കൂള്‍ ലുക്കില്‍ ആണ് വിജയ് ഇതിൽ പ്രത്യക്ഷപ്പെടുന്നത്. ലിയോ അപ്‌ഡേറ്റുകള്‍ ഈ മാസം മുഴുവന്‍ ഉണ്ടാകുമെന്നു നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യകത്മാക്കിയിരുന്നു. അപ്‌ഡേറ്റുകള്‍ക്കു തുടക്കം കുറിച്ചാണ് ഇന്ന് തെലുഗ് പോസ്റ്റര്‍ ഒഫീഷ്യല്‍ ആയി റിലീസ് ചെയ്തത്. “ശാന്തമായിരിക്കു യുദ്ധം ഒഴിവാക്കു” എന്ന് പോസ്റ്ററില്‍ വ്യകതമാക്കുന്നുണ്ട്. ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ്…

Read More

“റേച്ചൽ”; കേന്ദ്ര കഥാപാത്രം ഹണി റോസ്, എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ” റേച്ചൽ”എന്ന് ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് പല്ലാവൂരിൽ ആരംഭിച്ചു. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽബാബുരാജ്, കലാഭവൻ ഷാജോൺ റോഷൻ, ചന്തു സലീംകുമാർ, രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം,ഷിനോയ് മാത്യു,എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘റേച്ചലി’ ന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്…

Read More

നിപ: പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; കോഴിക്കോട് നിയന്ത്രണം കടുപ്പിച്ച്

സംസ്ഥാനത്ത് നിപ രോഗം വീണ്ടും സ്ഥിരീകരിച്ചതോടെ പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. നിപ്പാ രോഗികളുമായി നേരിട്ട് സമ്ബര്‍ക്കമുള്ളവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. പനി ബാധിച്ചവര്‍ ചികിത്സ തേടണം. ആശുപത്രികളില്‍ അണുബാധ നിയന്ത്രണ സംവിധാനം കൃത്യമായി നടപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. നിപ ബാധ സംശയിക്കുന്ന ഒരാള്‍ മഞ്ചേരിയില്‍ നിരീക്ഷണത്തില്‍. ഇയാളുടെ സ്രവ സാമ്ബിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. എന്നാല്‍, ഇയാള്‍ക്ക് കോഴിക്കോട്ടെ നിപ ബാധിതരുമായി സമ്ബര്‍ക്കമില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം നിപ ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കോഴിക്കോട്…

Read More

കന്നിയങ്കത്തിൽ റെക്കോർഡ്; പുതുപ്പള്ളിയുടെ പുതുനായകൻ ചാണ്ടി ഉമ്മൻ

പുതുപ്പള്ളി മണ്ഡലത്തിൽ ഉമ്മൻചാണ്ടിക്ക് പകരക്കാരനായി ഇനി മകൻ ചാണ്ടി ഉമ്മൻ. ജനനായകൻ ഉമ്മൻചാണ്ടി 53 വർഷം തുടർച്ചയായി നിലനിർത്തിയ പുതുപ്പള്ളി മണ്ഡലത്തിൽ മകൻ ചാണ്ടി ഉമ്മന് അഭിമാന വിജയം. 36454 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ സിപിഎമ്മിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മൻ 78098 വോട്ടും ജെയ്ക്ക് സി. തോമസ് 41644 വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6447 വോട്ടും നേടി. ഉമ്മൻ ചാണ്ടിയോട് രണ്ടു തവണ പരാജയപ്പെട്ട ജെയ്ക്ക്, ചാണ്ടി ഉമ്മനു മുന്നിലും പരാജയപ്പെട്ടു….

Read More

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി തമിഴ് നടൻ ആർ. മാധവനെ നിയമിച്ചു

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി തമിഴ് നടൻ ആർ. മാധവനെ നിയമിച്ചു. ഗവേണിങ് കൗൺസിൽ ചെയർമാനായും അദ്ദേഹം പ്രവർത്തിക്കും. മാധവനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി നിയമിച്ച വിവരം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്സിലൂടെ അറിയിച്ചു. മാധവനെ അനുരാഗ് ഠാക്കൂർ അഭിനന്ദിക്കുകയും ചെയ്തു. മാധവന്റെ അനുഭവ സമ്പത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ ​​ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും താൻ വിശ്വസിക്കുന്നുവെന്ന് മന്ത്രി കുറിച്ചു. തന്നെ പ്രസിഡന്റായി നിയമിച്ചതില്‍ അനുരാഗ് ഠാക്കൂറിനോട് മാധവൻ നന്ദിയറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൂടുതല്‍ വികസനത്തിനായി തന്റെ കഴിവിന്റെ…

Read More