ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ; ലാവ്‌ലിനിൽ ക്ലീൻചിറ്റ് നൽകിയ ഉദ്യോഗസ്ഥൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ: ഷോൺ ജോർജ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്ത്. 2008ൽ ലാവ‌്‌ലിൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തിൽ പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ ആർ. മോഹൻ എന്ന ഉദ്യോഗസ്ഥൻ നിലവിൽ അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫിൽ അംഗമാണെന്ന് ഷോൺ ജോർജ് ആരോപിച്ചു. വർഷങ്ങളായി ഈ ആദായനികുതി വകുപ്പ് മുൻ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ അംഗമാണെന്നും ഷോൺ ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ ഇടം ലഭിച്ചത് ഉദ്ദിഷ്ട കാര്യത്തിന്…

Read More

ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ 20 കോടി XC-224091 എന്ന നമ്പറിന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 20 കോടി XC-224091 എന്ന നമ്പറിന്. പാലക്കാടുള്ള വിൻസ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പി. ഷാജഹാൻ എന്ന ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് ബംപർ അടിച്ചത്. ഒരു കോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ ഇവയാണ്- XE 409265 XH 316100 XK 424481 XH 388696 XL 379420…

Read More

നിയര്‍ ബൈ ഷെയറിന് സമാനമായ പുതിയ ഫീച്ചർ അവതരിപ്പിച്ച്‌ വാട്സ് ആപ്പ്

ആൻഡ്രോയിഡ് ഫോണുകളിലെ ‘നിയർ ബൈ ഷെയർ’ന് സമാനമായ ഏറ്റവും പുതിയ ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ്. ഉപയോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തില്‍ ഫയല്‍ കൈമാറാൻ കഴിയുന്ന അപ്ഡേറ്റാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫോണ്‍ ‘ഷേക്ക്’ ചെയ്ത് അഭ്യർത്ഥന അയച്ചാല്‍ ഫയല്‍ കൈമാറാനുള്ള ഓപ്ഷൻ തെളിഞ്ഞുവരും. ഫോണിലുള്ള നമ്ബരുകളിലേക്ക് മാത്രമേ ഫയല്‍ കൈമാറ്റം സാധിക്കുകയുള്ളൂ. വാട്ട്സാപ്പിലെ ടെക്സ്റ്റ് മെസേജുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും സമാനമായി രീതിയില്‍ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രൊട്ടക്ഷനിലാണ് പുതിയ ഫീച്ചറിലും കാണാൻ കഴിയുന്നത്. ആൻഡ്രോയിഡ് ഫോണുകളില്‍ ഈ സേവനം, വർഷങ്ങളായി ലഭ്യമായിരുന്നു….

Read More

‘ബോഡിഷെയ്മിംഗ് സ്വീകാര്യമല്ല’: മനസ് തുറന്ന് ഹണി റോസ്

മലയാള സിനിമയിലെ മുന്‍നിര നായികയാണ് ഹണി റോസ്.  ഹണി റോസ് തൻ്റെ ഹെയര്‍സ്‌റ്റൈല്‍ മാറ്റിയത് അടുത്തിടെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ മാറ്റത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയുടെ പ്രതികരണത്തെക്കുറിച്ചും ഹണി റോസ് മനസ് തുറക്കുകയാണ്. ഒരു ഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഒരു മാറ്റം ആകട്ടെ എന്ന് കരുതിയാണ് ഹണി റോസ് ഹെയര്‍ സ്‌റ്റൈല്‍ മാറ്റിപ്പിടിക്കാന്‍ തീരുമാനിക്കുന്നത്. ജീവിതം ഒന്നല്ലേയുള്ളു. അതുകൊണ്ട് പരീക്ഷണത്തിന് മുതിര്‍ന്നു എന്നാണ് താരം പറയുന്നത്. ചെയ്തു വന്നപ്പോള്‍ ഇത് കൊള്ളാമെന്ന് എനിക്കും…

Read More

‘ഞാൻ മിണ്ടാതിരുന്നാല്‍ എല്ലാര്‍ക്കും സമാധാനം കിട്ടും എന്ന് പറയുന്നു’: അല്‍ഫോൻസ് പുത്രൻ

ഇൻസ്റ്റഗ്രാമിൽ താൻ പോസ്റ്റിടുന്നത് അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലെന്നും അവരെ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുകയാണെന്നും സംവിധായകൻ അൽഫോൺസ് പുത്രൻ. താൻ മിണ്ടാതിരുന്നാൽ എല്ലാവർക്കും സമാധാനം കിട്ടുമെന്നും അതിനാൽ ഇനി അങ്ങനെ തന്നെ പോട്ടെയെന്നും അദ്ദേഹം കുറിച്ചു. ‘ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാൻ ഇനി ഇൻസ്റ്റഗ്രാം ആൻഡ് ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും…

Read More

ഇലക്ട്രിക് ബസ് വാങ്ങുന്നതിനോട് യോജിപ്പില്ല; നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് മന്ത്രി

കെഎസ്ആര്‍ടിസിയിലെ ചിലവ് കുറക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അഴിമതി ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കെ എസ് ആർ ടി സി യൂണിയനുകളുമായുള്ള ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും മന്ത്രി വ്യക്തമാക്കി. യൂണിയനുകളുമായി പ്രത്യേകം ചർച്ച നടത്തുമെന്നും. സ്റ്റോക്ക്, അക്കൗണ്ട്, പർച്ചേയ്സ് എന്നിവക്കായി പുതിയ സോഫ്റ്റ്‌വെയർ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. കെ എസ് ആർ ടി സി…

Read More

പുത്തൻ അപ്ഡേറ്റുമായി വീണ്ടും വാട്സ്ആപ്പ്

പുത്തൻ അപ്ഡേറ്റുകൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന അപ്ഡേറ്റിലൂടെ വാട്സ്ആപ്പ് ചാനലിൽ കോൾ ചെയ്യുന്നവരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ഐഡന്റിറ്റി വെളിപ്പെടുത്താതെ പോൾ പങ്കുവെക്കാൻ സാധിക്കും. പരീക്ഷണ അടിസ്ഥാനത്തിൽ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഈ ഫീച്ചർ കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ചാനൽ ഉടമകൾക്ക് പോൾ സൃഷ്ടിക്കുന്നതിൽ പൂർണ്ണമായ നിയന്ത്രണം നൽകുന്ന തരത്തിലുള്ള ഫീച്ചറിൽ മൊത്തം എത്ര വോട്ട് കിട്ടിയെന്ന് മാത്രമാണ് പങ്കെടുത്തവർക്ക് അറിയാൻ സാധിക്കുക. വാട്സ്ആപ്പ് ചാനലിന്റെ ചാറ്റ് അറ്റാച്ച്മെന്റ് മെനുവിൽ ലഭ്യമാകുന്ന പുതിയ ഫീച്ചർ ഒന്നിലധികം…

Read More

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സെക്രട്ടറിയേറ്റ് മാർച്ചിലെ പുതിയ രണ്ട് കേസിൽ ജാമ്യം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം.സെക്രട്ടേറിയറ്റ് മാർച്ചിലെ പുതിയ രണ്ട് കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്  കോടതിയാണ് ജാമ്യം അനുവദിച്ചത്..ഡിജിപി ഓഫീസിലേക്കുള്ള മാർച്ചിന്‍റെ   പേരിലുള്ള കേസിൽ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ജില്ലാ കോടതിയാണ് ഈ ജാമ്യാപേക്ഷ പരിഗണിക്കുക..നേരത്തെ റിമാൻഡിലായ കേസിൽ ജാമ്യം കിട്ടാത്തതിനാൽ രാഹുല്‍ ജയിലിൽ തുടരും..ഇന്നലെ രജിസ്റ്റർ ചെയ്ത പുതിയ രണ്ട് കേസുകളിലാണ് രാഹുലിന് ഇന്ന്  ജാമ്യംകിട്ടിയത്. രാഹുലിന് എതിരെ നിരന്തരം കേസെടുത്ത് ജയിലിൽ…

Read More

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ കേരളം

 മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തമിഴ്‌നാടിന് ജല ലഭ്യത ഉറപ്പാക്കിക്കൊണ്ട് പുതിയ ഡാം വരണം. അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ചുള്ള കേരളത്തിന്റെ ആശങ്കയും പരിഗണിക്കപ്പെടണം.  പുതിയ ഡാം ഉണ്ടാകുന്നത് വരെ ആവശ്യമെങ്കിൽ ബലപ്പെടുത്താൽ അടക്കം തുടരും. അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ച് അന്താരാഷ്ട്ര സമിതിയെ വച്ച് പഠനം നടത്തണം. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ ആവശ്യങ്ങളോട് കേരളത്തിന് എതിർപ്പില്ലെന്നും മന്ത്രി പറഞ്ഞു.  

Read More

ഹണി റോസിനെതിരെ അശ്ലീല പരമാര്‍ശങ്ങൾ: സന്തോഷ് വർക്കി വിവാദത്തിൽ

നടി ഹണി റോസിനെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ താരം സന്തോഷ് വർക്കി പരിചയപ്പെട്ടിരുന്നു. തന്റെ അടുത്തേയ്ക്ക് സന്തോഷ് വർക്കി എത്തുമ്പോൾ എഴുന്നേറ്റ് നിന്ന് കൈ കൊടുത്താണ് ഹണി റോസ് സംസാരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ സന്തോഷ് വർക്കിയ്ക്കെതിരെ വിമർശനവുമായി ഹണി റോസിന്റെ ആരാധകർ രംഗത്ത്. നടിയെക്കുറിച്ച് അശ്ലീല പരമാര്‍ശങ്ങൾ നടത്തിയ ഒരു വീഡിയോ സന്തോഷ് വര്‍ക്കി പോസ്റ്റ് ചെയ്തിരുന്നു. ഹണി റോസ് അടുത്ത മാദക റാണിയാണെന്നും സില്‍ക് സ്മിതയാണെന്നും ഫെയ്‌സ്ബുക്ക്…

Read More