
ക്രിക്കറ്റ് ലോകകപ്പ് ; ഉദ്ഘാന മത്സരത്തിൽ ന്യൂസീലൻഡിനോട് തകർന്നടിഞ്ഞ് ഇംഗ്ലണ്ട്
ന്യൂസിലന്‍ഡിന്റെ ബാറ്റിങ് വെടിക്കെട്ടില്‍ തകര്‍ന്നടിഞ്ഞ് നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്. ലോകകപ്പ് ഉദ്ഘാടന മല്‍സരത്തില്‍ ഒന്‍പത് വിക്കറ്റിനാണ് കീവീസിന്റെ വിജയം. ഓപ്പണര്‍ ഡിവന്‍ കോണ്‍വെയും രചിന്‍ രവീന്ദ്രയും സെഞ്ചറിയുമായി പുറത്താകാതെ നിന്നു. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് നേടിയ 282 റണ്‍സ്,ഒരുവിക്കറ്റ് നഷ്ടത്തിലാണ് കിവീസ് മറികടന്നത്. അന്‍പതോവറില്‍ ഇംഗ്ലണ്ട് നേടിയ സ്കോര്‍ ന്യൂസീലന്‍ഡ് വെറും മുപ്പത്തിയേഴ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സെഞ്ചുറി നേടിയ ഡിവോണ്‍ കോണ്‍വെയും രചിന്‍ രവീന്ദ്രയും കുറിച്ചത് പുതുചരിത്രം. ആദ്യ മല്‍സരത്തില്‍ ടീം…