പീനട്ട് അണ്ണാൻ ഇനിയില്ല…; ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റി അണ്ണാനെ ദയാവധം ചെയ്തു

പീനട്ട് അണ്ണാൻ ഇനിയില്ല…കുസൃതിത്തരങ്ങള്‍ നിറഞ്ഞ വിഡിയോകളുമായി ആരാധകരെ ചിരിപ്പിച്ച, ഇന്‍സ്റ്റഗ്രാമില്‍ അഞ്ചു മില്യണിലേറെ ഫോളോവേഴ്സുള്ള സെലിബ്രിറ്റി അണ്ണാനെ ദയാവധം ചെയ്തിരിക്കുകയാണ് ന്യൂയോർക്കിൽ. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കടിച്ചതിനു പിന്നാലെയാണ് ഈ ദാരുണസംഭവം. ഏഴ് വര്‍ഷം മുമ്പ് അമ്മയണ്ണാന്‍ കാറിടിച്ച് ചത്തതിനെ തുടര്‍ന്നാണ് അണ്ണാന്‍ കുഞ്ഞിനെ മാർക്ക് ലോങ്ങോ എന്ന യുവാവ് എടുത്ത് വളർത്തിയത്. പിന്നാലെ ‘പീനട്ട് ദ് സ്ക്വിറല്‍’ എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്ന് അണ്ണാന്റെ രസകരമായ വിഡിയോകള്‍ സ്ഥിരമായി പങ്കുവച്ചു. എന്നാല്‍ ചില…

Read More

എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനത്തില്‍ ബോംബ് ഭീഷണി; ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി

മുംബൈ- ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. പുലര്‍ച്ചെ രണ്ടിനാണ് മുംബൈ വിമാനത്താവളത്തില്‍നിന്ന് വിമാനം പുറപ്പെട്ടത്. യാത്രമധ്യേയാണ് ബോംബ് ഭീഷണിയുണ്ടായത്. പിന്നാലെവിമാനം ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. വിമാനം സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടെന്നോ, എന്ത് തരം ഭീഷണിയാണ് ഉണ്ടായതെന്നോ ഉള്‍പ്പെടെയുള്ള കാര്യങ്ങളൊന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ഡല്‍ഹി പൊലീസ് അറിയിച്ചു….

Read More

‘പ്രവാസികള്‍ രാജ്യത്തിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ , രാഷ്ട്രദൂതർ’; ന്യൂയോർക്കിലെ പ്രസംഗത്തിൽ മോദി

അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ അമേരിക്കയുമായും അമേരിക്കയെ ഇന്ത്യയുമായും പ്രവാസികൾ ബന്ധിപ്പിച്ചു. ലോകത്തെ സംബന്ധിച്ചിടത്തോളം എ.ഐ. എന്നാല്‍ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസാണ്. എന്നാൽ തനിക്കത് അമേരിക്കയുടേയും ഇന്ത്യയുടേയും ഒത്തൊരുമ കൂടിയാണ്. ഇതാണ് ലോകത്തിൻ്റെ പുതിയ എ.ഐ. ശക്തിയെന്നും അദ്ദേഹം പറഞ്ഞു. “പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണ്. അതുകൊണ്ടാണ് ഞാൻ നിങ്ങളെ ‘രാഷ്ട്രദൂതര്‍ ‘ എന്ന് വിളിക്കുന്നത്. നിങ്ങൾ ഏഴ് കടലുകൾക്ക് അപ്പുറമാണെങ്കിലും രാജ്യവുമായി നിങ്ങളെ അകറ്റാൻ ഒരു സമുദ്രത്തിനും സാധിക്കുകയില്ല, എവിടേക്ക് പോയാലും…

Read More

അസ്ഥികൂടത്തിന് മുന്നൂറ് കോടി; അമേരിക്കകാരന് ഭാ​ഗ്യം വന്നത് ഫോസിലിന്റെ രൂപത്തിൽ

ഡൈനസോർ ഫോസിലിന് കിട്ടിയത് 373 കോടി രൂപ! അസ്ഥികൂടങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ലേലമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 2022ൽ അമേരിക്കയിലെ കൊളറാഡോ സ്വദേശിയായി ജെയ്‌സൺ കൂപ്പർ കാലങ്ങളായി തന്‍റെ വീടിന് സമീപത്ത് കിടന്നിരുന്ന മാലിന്യം നീക്കം ചെയ്യണമെന്ന് തീരുമാനിച്ചു. ഇത് മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് അത് മലിന്യമൊന്നുമല്ല മറിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദിനോസറിന്‍റെ അസ്ഥികൂടമാണെന്ന് ജെയ്‌സണിന് മനസിലാകുന്നത്. മാധ്യമങ്ങൾ സംഭവം ഒരു ആഘോഷമാക്കി. ന്യൂയോർക്ക് സിറ്റിയിൽ നടന്ന സോതെബിസ് കമ്പനിയുടെ ലേലത്തിൽ 44.6 മില്യൺ ഡോളർ എന്നുവച്ചാൽ 373…

Read More

എലികളുടെ എണ്ണം കുറയ്ക്കാൻ പുതിയ പദ്ധതിയൊരുക്കി ന്യൂയോർക്ക്

എലികളുടെ എണ്ണം കുറയ്ക്കാൻ പുതിയ പദ്ധതിയൊരുക്കി ന്യൂയോർക്ക് ഭരണകൂടം. നഗരത്തിലെ ഒരു മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട “ഫ്ളാക്കോ” എന്ന പേരുളള മൂങ്ങ എലിവിഷം മൂലം മരിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ബില്ല് നഗരത്തിലെ ശുചിത്വ ഖരമാലിന്യ സംസ്‌കരണ സമിതി അദ്ധ്യക്ഷനായ സി​റ്റി കൗൺസിൽ അംഗം ഷോൺ അബ്രു കഴിഞ്ഞ വ്യാഴാഴ്ചയാണ് അവതരിപ്പിച്ചത്. ഒഴിഞ്ഞ സ്ഥലങ്ങളിൽ കെണിയൊരുക്കി എലികളെ പിടിച്ച് വിഷം കൊടുത്ത് സാവാധാനം കൊല്ലുന്നതിന് പകരം ഗർഭനിരോധന മാർഗങ്ങൾ സ്വീകരിച്ചാൽ മതിയെന്നാണ് പുതിയ ബില്ലിൽ…

Read More

പന്നു വധശ്രമ കേസ്: നിഖിൽ ഗുപ്തയ്‌ക്കെതിരായ തെളിവു ഹാജരാക്കാൻ ഉത്തരവിട്ട് കോടതി

അമേരിക്കയിൽ വച്ച് ഖലിസ്ഥാൻ ഭീകരൻ ഗുർപട്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയ്‌ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ഉത്തരവിട്ട് യുഎസ് കോടതി. നിഖിൽ ഗുപ്തയുടെ അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് ന്യൂയോർക്ക് കോടതി ഫെഡറൽ സർക്കാരിനോട് ഉത്തരവിട്ടത്.  ജനുവരി 4ന് ഫയൽ ചെയ്ത ഹർജിയിൽ മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകാനാവശ്യപ്പെട്ട് യുഎസ് ജില്ലാ ജഡ്ജി വിക്ടർ മാരേറോയായുടെതാണ് ഉത്തരവ്. യുഎസിന്റെയും കാനഡയുടെയും പൗരത്വമുള്ള ഗുർപട്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ ഇന്ത്യയിലെ…

Read More

മൈക്കിലൂടെ ബാങ്ക് വിളിക്കാം; അനുമതി നൽകി ന്യൂയോർക്ക് ഭരണകൂടം

പൊതുജനങ്ങൾക്ക് കേൾക്കുന്ന രീതിയിൽ മൈക്കിലൂടെ ബാങ്ക് വിളിക്കാൻ ന്യൂയോർക്ക് സിറ്റി ഭരണകൂടം അനുമതി നൽകി.വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർത്ഥനയ്ക്കുള്ള ബാങ്കിനാണ് നഗരസഭ അനുമതി നൽകിയിരിക്കുന്നത്. ഉച്ചഭാഷണി ഉപയോഗിക്കാനുള്ള സമയപരിധി അടക്കം നിശ്ചയിച്ച് മാർഗനിർദേശവും പുറത്തിറക്കിയിട്ടുണ്ട്. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് ആണു പ്രഖ്യാപനം നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30നും 1.30നും ഇടയിലാണ് ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള സമയം. ഇതോടൊപ്പം വ്രതമാസക്കാലമായ റമദാനിൽ മഗ്‌രിബ് ബാങ്കിനും അനുമതി നൽകിയിട്ടുണ്ട്. ന്യൂയോർക്ക് സിറ്റിയിൽ സ്വന്തം വിശ്വാസപ്രകാരം ജീവിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്ന് മേയർ…

Read More