‘കരുതലോടെ പുതുവത്സരത്തെ വരവേൽക്കാം’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് പുതുവത്സര ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ലോകമെമ്പാടുമുള്ള മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാം എന്ന് പിണറായി സന്ദേശത്തിൽ പറയുന്നു. പുതുവർഷത്തെ വരവേൽക്കുകയാണു ലോകം. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാം.വിഭാഗീയത പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും പ്രതിലോമ ശക്തികൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഉന്നതമായ മാനവികതയിലൂന്നിയ ഐക്യബോധത്തോടെ ഈ കുത്സിതശ്രമങ്ങളെ നമുക്ക് ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്….

Read More

ഇടവേളയ്ക്ക് ശേഷം ലയണൽ മെസി വീണ്ടും കളിക്കളത്തിലേക്ക്; പുതുവർഷത്തിൽ ഇന്റർമിയമിയിൽ മെസിയുടെ ആദ്യമത്സരം ജനുവരി 19ന്

ഇടവേളയ്ക്ക് ശേഷം ലിയോണല്‍ മെസി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. പുതുവര്‍ഷത്തില്‍ ജനുവരി പത്തൊന്‍പതിനാണ് മെസിയുടെ ആദ്യമത്സരം. ഇന്റര്‍ മിയാമി ജഴ്‌സിയിലാണ് മെസി പുതുവര്‍ഷത്തില്‍ ആദ്യമായി കളിക്കളത്തില്‍ ഇറങ്ങുക. ജനുവരി പത്തൊന്‍പതിന് ഇന്റര്‍ മിയാമിയുടെ എതിരാളികള്‍ എല്‍സാല്‍വദോര്‍ ദേശീയ ടീമാണ്. തുടര്‍ന്ന് മെസിയും സംഘവും ഏഷ്യന്‍ ടീമുകളുമായുള്ള പോരാട്ടത്തിനെത്തും. ഇന്റര്‍ മിയാമി ജനുവരി 29ന് സൗദി ക്ലബ് അല്‍ ഹിലാലിനെതിരെ. പരിക്കേറ്റ നെയ്മാര്‍ ഇല്ലാതെയാവും അല്‍ ഹിലാല്‍ ഇറങ്ങുക. രണ്ടു ദിവസത്തിനുശേഷം ഫുട്‌ബോള്‍ലോകം ഉറ്റുനോക്കുന്ന പോരാട്ടം. മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍…

Read More

‘2023 ഇന്ത്യ ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയ വർഷം’; മൻകീ ബാത്തിൽ പുതുവത്സര ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകീ ബാത്തിലാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. ഈ വർഷം രാജ്യം ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ ഊർജം പുതിയ വർഷത്തിലും മുന്നോട്ട് പോകാൻ സഹായിക്കുമെന്നും കൂട്ടിച്ചേർത്തു. കായിക മത്സരങ്ങളിലും, ഓസ്കറിലും ഇന്ത്യ വലിയ നേട്ടങ്ങൾ നേടിയെടുത്തു. പാരീസ് ഒളിംപിക്സിലും രാജ്യം വലിയ നേട്ടങ്ങൾ സ്വന്തമാക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസിത ഭാരതത്തന്റെ ​ഗുണം യുവാക്കൾക്കാണ് കൂടുതൽ ലഭിക്കുക. പുതു വർഷത്തിൽ യുവാക്കൾ ആരോ​ഗ്യത്തിന്…

Read More

ഫോർട്ട് കൊച്ചിയിൽ പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം

പുതുവത്സരാഘോഷങ്ങൾക്ക് ഫോർട്ട് കൊച്ചിയിൽ കടുത്ത നിയന്ത്രണം. ഡിസംബർ 31-ന് വൈകിട്ട് 4:00 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 4:00 മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ല. ബസ് സർവീസ് മാത്രമാകും ഉണ്ടാകുക. ആഘോഷങ്ങൾ കഴിഞ്ഞാൽ രാത്രി 12:00 മണിക്ക് ശേഷവും ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് 7:00 മണിക്ക് ശേഷം റോ റോ സർവീസും ഉണ്ടായിരിക്കില്ല. 4:00 മണി വരെ വാഹനങ്ങൾക്ക് വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് റോ റോ സർവീസ് വഴി…

Read More

പുതുവൽസരാഘോഷം: ദുബായിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം

പുതുവൽസരാഘോഷത്തിന്റെ ഭാഗമായി പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. ആഘോഷത്തിന്റെ ഭാഗമായി കൂടുതൽ സേനയെ രംഗത്തിറക്കാനും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചു. എമിറേറ്റിലെ ഏറ്റവും സുപ്രധാനമായ ഷെയ്ഖ് സായിദ് റോഡിൽ ഉൾപ്പെടെ നിയന്ത്രണം വരും. രാത്രി 9നു ശേഷം ഷെയ്ഖ് സായിദ് റോഡിൽ ഗതാഗതം പൂർണമായും നിർത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് ബുളിവാർഡ് റോഡ് 4ന് അടയ്ക്കും. ഫിനാൻഷ്യൽ റോഡിന്റെ ഏറ്റവും മുകളിലത്തെ നില രാത്രി 8നും താഴത്തെ നില വൈകുന്നേരം 4നും അടയ്ക്കും….

Read More

ക്രിസ്തുമസ്- പുതുവത്സര ചന്തയിൽ സാധനങ്ങൾ ഇല്ല; ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി മടങ്ങി എംഎൽഎയും മേയറും

തൃശൂരിലെ സപ്ലൈക്കോയില്‍ സബ്‌സിഡി സാധനങ്ങളില്ലാത്തതിനെ തുടര്‍ന്ന് ക്രിസ്മസ് – പുതുവത്സര ചന്ത ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി മേയറും എംഎല്‍എയും മടങ്ങി. ഇന്ന് രാവിലെയായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മേയര്‍ എം.കെ വര്‍ഗീസും എംഎല്‍എ പി ബാലചന്ദ്രനുമാണ് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് മടങ്ങിയത്. രാവിലെ മുതല്‍ സാധനങ്ങള്‍ വാങ്ങാനായി നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്ത കാര്യം നാട്ടുകാര്‍ ജനപ്രതിനിധികളെ അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഉദ്ഘാടനചടങ്ങ് ഒഴിവാക്കുകയാണെന്ന് മേയറും എംഎല്‍എയും അറിയിക്കുകയായിരുന്നു. സബ്‌സിഡി സാധനങ്ങളായി…

Read More

അബുദാബി സർക്കാർ മേഖലയിൽ 2024 ജനുവരി 1-ന് അവധി

പുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ പൊതുമേഖലയിൽ 2024 ജനുവരി 1, തിങ്കളാഴ്ച്ച അവധിയായായിരിക്കുമെന്ന് അബുദാബി അധികൃതർ അറിയിച്ചു. അവധിയ്ക്ക് ശേഷം അബുദാബിയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ 2024 ജനുവരി 2, ചൊവ്വാഴ്ച്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. On the occasion of New Year’s Day, the holiday for Government entity employees and companies in Abu Dhabi will take place on Monday 1 January 2024, with work…

Read More

അയൽവാസിയുടെ വീടിന്റെ വാതിലിനുനേരേ പാത്രമെറിയുന്ന വിചിത്രമായ പുതുവർഷാഘോഷം; ഏതു രാജ്യത്താണെന്ന് അറിയാമോ..?

മെസൊപ്പൊട്ടേമിയയിലാണ്(ബിസി 2000) ആദ്യമായി പുതുവത്സരം ആഘോഷിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പുതുവത്സാരാഘോഷം ലോകത്തിലെ ഏറ്റവും വലിയ ആഘോഷമായി മാറിയിരിക്കുന്നു. ലോകത്തിലെ വിവിധ നഗരങ്ങൾ, ബീച്ചുകൾ, നദിയോരങ്ങൾ, പാർക്കുകൾ, റിസോർട്ടുകൾ തുടങ്ങിയവയെല്ലാം പുതുവത്സര ആഘോഷങ്ങൾക്കായുള്ള തയാറെടുപ്പിലാണ്. ഓരോ സ്ഥലത്തെയും ആഘോഷങ്ങൾക്കു പ്രത്യേകതയുണ്ടാകും. ഡെൻമാർക്കിലെ പുതുവത്സരാഘോഷങ്ങൾ വ്യത്യസ്തതകൊണ്ടു ലോകശ്രദ്ധ പിടിച്ചുപറ്റിയതാണ്. സിറ്റി ഹാൾ സ്‌ക്വയർ, ഡ്രോൺ ലൂയിസ് ബ്രോ, കോപ്പൻഹേഗൻ തടാകങ്ങൾ എന്നിവയാണ് ഡെൻമാർക്കിലെ പ്രധാന ആഘോഷകേന്ദ്രങ്ങൾ. ഇവിടത്തെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് അയൽവാസിയുടെ വീടിന്റെ വാതിലിൽ പാത്രങ്ങൾ എറിയൽ. കഴിഞ്ഞവർഷം…

Read More

മലയാളിയുടെ പുതുവത്സരാരംഭം; ഇന്ന് ചിങ്ങം ഒന്ന്

ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഈ ദിവസം കാര്‍ഷികസംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കര്‍ഷകദിനമായും ആഘോഷിക്കപ്പെടുന്നു. കൊയ്‌തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലമാണ് ചിങ്ങം 1 ഓര്‍മപ്പെടുത്തുന്നത്. പഞ്ഞ കര്‍ക്കടകവും പെരുമഴയും പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും ഈ ദിവസം അറിയപ്പെടുന്നു. എന്നാൽ പൊന്നിന്‍ ചിങ്ങമെന്നത് ഇപ്പോൾ പഴങ്കഥയായി മാറുകയാണ് നമുക്ക്. പോയ നാളുകളിലെല്ലാം പ്രളയവും അതിന്…

Read More

ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് 19ന് കുവൈത്തിൽ പൊതു അവധി

ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് ജൂലൈ 19ന് കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. 20ന് മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ, എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് വിശ്രമ ദിനമായും പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. ​ബുധൻ, വ്യാഴം ദിനങ്ങളിൽ അവധി വന്നതോടെ വെള്ളി, ശനി ദിവസങ്ങൾ കഴിഞ്ഞ് ഞായറാഴ്ചയാകും ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുക.

Read More