
പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ റോഡുകളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തും
എമിറേറ്റിലെ പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ റോഡുകളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി അറിയിച്ചു.2024-നെ വരവേൽക്കുന്നതിനുള്ള ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട് ദുബായ് നഗരത്തിൽ വിവിധ ഇടങ്ങളിൽ ഏർപ്പെടുത്തുന്ന സുരക്ഷാ മുൻകരുതൽ നടപടികൾ പ്രഖ്യാപിക്കുന്നതിനായി കമ്മിറ്റി നടത്തിയ പ്രത്യേക പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി 11972 പേരടങ്ങിയ സുരക്ഷാ സംഘത്തെ ദുബായിൽ വിന്യസിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി. ഇതിൽ 5574 പോലീസ് ഉദ്യോഗസ്ഥർ, 1525 പട്രോളിംഗ്, സിവിൽ ഡിഫൻസ്, ആംബുലൻസ് എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, അനുബന്ധ വാഹനങ്ങൾ…