
കുവൈത്ത് പുതുവർഷ അവധിയിലേക്ക്
ബുധനാഴ്ച മുതൽ രാജ്യം പുതുവർഷ അവധിയിലേക്ക്. പുതുവർഷത്തോടനുബന്ധിച്ച് ജനുവരി ഒന്ന്, രണ്ട് തിയതികളിൽ രാജ്യത്ത് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ എല്ലാ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയും പ്രവർത്തിക്കില്ല. ഞായറാഴ്ചയാകും പ്രവൃത്തിദിനങ്ങൾ പുനരാരംഭിക്കുക. വെള്ളി, ശനി ദിവസങ്ങൾ രാജ്യത്ത് വാരാന്ത്യ അവധി ആയതിനാൽ തുടർച്ചയായ നാലുദിവസത്തെ അവധി ലഭിക്കും. എന്നാൽ, അടിയന്തര സ്വഭാവമുള്ളതും പ്രത്യേക സ്വഭാവമുള്ളതുമായ സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും. തുടർച്ചയായ നാലു ദിവസം അവധി ലഭിക്കുന്നതോടെ പ്രവാസികളിൽ പലരും നാട്ടിലേക്ക്…