
പുതുവത്സരാഘോഷം: ദുബൈയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 22ലക്ഷംപേർ
പുതുവത്സരാഘോഷ രാവിൽ ദുബൈയിൽ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് 22ലക്ഷത്തിലേറെ പേർ. ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെട്രോ, ട്രാം, ബസ്, ടാക്‌സി എന്നിവയടക്കം ഉപയോഗിച്ചവരുടെ എണ്ണമാണ് അധികൃതർ പുറത്തുവിട്ടത്. ആഘോഷ സ്ഥലങ്ങളിലേക്കുള്ള വഴികളിൽ തിരക്ക് കുറക്കാനും എളുപ്പത്തിൽ എത്തിച്ചേരാനുമായി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് നേരത്തെ അധികൃതർ നിർദേശിച്ചിരുന്നു. ദുബൈ മെട്രോയുടെ റെഡ്, ഗ്രീൻ പാതകളിലൂടെ 9.7ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. ദുബൈ ട്രാം ഉപയോഗിച്ചവരുടെ എണ്ണം 56,208ഉം ബസ് ഉപയോഗപ്പെടുത്തിയവർ 4.01ലക്ഷവുമാണ്. അതേസമയം ടാക്‌സികൾ 5.9ലക്ഷം പേരും…