
തൊഴിലാളികൾക്കായി പുതുവർഷ ആഘോഷം സംഘടിപ്പിച്ച് ദുബൈ താമസ കുടിയേറ്റ വകുപ്പ്
തൊഴിലാളികൾക്കായി പുതുവത്സരാഘോഷം സംഘടിപ്പിച്ച് ദുബൈ താമസ കുടിയേറ്റ വകുപ്പ്. മൊത്തം അഞ്ച് ലക്ഷം ദിർഹമിന്റെ സമ്മാനങ്ങൾ ഉൾപ്പെടെ നൽകിയാണ് ബ്ലൂ കോളർ തൊഴിലാളികൾക്കായി ആഘോഷം സംഘടിപ്പിച്ചത്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ അണിനിരന്ന ആഘോഷത്തിൽ ദുബൈയിലെ അഞ്ച് കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് പേരാണ് പങ്കാളികളായത്. ദുബൈ അൽ ഖൂസിലാണ് പ്രധാന ചടങ്ങ് നടന്നത്. ഇവിടെ മാത്രം പതിനായിരത്തിലധികം ആളുകൾ എത്തിച്ചേർന്നു. ‘നേട്ടങ്ങൾ ആഘോഷിക്കുന്നു, ഭാവി കെട്ടിപ്പടുക്കുന്നു’ എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. താമസ കുടിയേറ്റ വകുപ്പ് അസി. ഡയറക്ടർ മേജർ…