ഇനി വീഡിയോ കോൾ കൂടുതൽ ക്ലിയറാകും; പുതിയ അപ്ഡേഷനുമായി വാട്ട്സ്ആപ്പ്
വാട്ട്സ്ആപ്പ് വീഡിയോ കോൾ ചെയ്യുമ്പോൾ വെളിച്ചമില്ല, ക്ലാരിറ്റി ഇല്ല എന്നുള്ള പരാതികൾ ഇനി വേണ്ട. പുതിയ മാറ്റവുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ നിന്നും വിഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ലോ ലൈറ്റ് മോഡ് എന്ന പുതിയ ഫീച്ചറാണ് വാട്ട്സ്ആപ്പ് ആവതരിപ്പിച്ചിരിക്കുന്നത്. ‘ലോ ലൈറ്റ് മോഡ്’ വരുന്നതോടെ കോളിലുള്ള ആളുടെ മുഖം മോശം ലൈറ്റിലും കൂടുതൽ വ്യക്തമാകാനും, ആശയവിനിമയം കൂടുതൽ ഫലപ്രദമായി നടത്താനും സാധിക്കുമെന്നാണ് വാട്ടസ്ആപ്പ് അവകാശപ്പെടുന്നത്. ആപ്പിൽ വീഡിയോ കോൾ ചെയ്യുമ്പോൾ ഇന്റർഫെയ്‌സിന്റെ വലതുവശത്ത്…