അ​റ​ബ് പ​രി​സ്ഥി​തി​കാ​ര്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​നം; റി​യാ​ദ്​ ന​ഗ​ര​ത്തി​ന്​​ പു​തി​യ പ​ദ​വി

അ​റ​ബ്​ മേ​ഖ​ല​യി​ലെ പ​രി​സ്ഥി​തി​കാ​ര്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​മാ​യി റി​യാ​ദ്​ ന​ഗ​ര​ത്തെ തി​ര​ഞ്ഞെ​ടു​ത്തു. സൗ​ദി അ​റേ​ബ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ദ്ദ​യി​ൽ ന​ട​ന്ന അ​റ​ബ്​ ​രാ​ജ്യ​ങ്ങ​ളി​ലെ പ​രി​സ്ഥി​തി​കാ​ര്യ മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ലി​​ന്‍റെ 35ാമ​ത് സെ​ഷ​നി​ലാ​ണ്​ ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് ‘അ​റ​ബ് പ​രി​സ്ഥി​തി ത​ല​സ്ഥാ​നം’ ആ​യി റി​യാ​ദി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്​. പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ലും സു​സ്ഥി​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും റി​യാ​ദ്​ മു​ൻ​കൈ​യെ​ടു​ത്ത്​ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണി​ത്. അ​റ​ബ്​ ലീ​ഗി​​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഈ ​മാ​സം 13 മു​ത​ൽ 17 വ​രെ സൗ​ദി പ​രി​സ്ഥി​തി-​ജ​ല-​കൃ​ഷി മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വി​വി​ധ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ മ​ന്ത്രി​മാ​രും…

Read More