
അബുദാബി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ നവംബർ ഒന്നിന് തുറക്കും
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി നിർമിച്ച ടെര്‍മിനല്‍ ‘എ’ നവംബര്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതർ. ഇതിന് മുന്നോടിയായി ഒക്ടോബര്‍ 31ന് ഇത്തിഹാദ് എയര്‍വേസ് ഉദ്ഘാടന പറക്കല്‍ നടത്തും. രണ്ടാഴ്ച കാലയളവില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാകും വിമാന കമ്പനികള്‍ പുതിയ ടെർമിനലിലേക്ക് പൂര്‍ണമായി മാറുക. വിസ് എയര്‍ അബൂദബിയും 15 അന്താരാഷ്ട്ര വിമാനക്കമ്പനികളും നവംബര്‍ ഒന്നു മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്ന് സർവിസ് തുടങ്ങും. ഇത്തിഹാദ് എയര്‍വേസ് നവംബര്‍ ഒൻപത് മുതല്‍ ദിവസവും 16സര്‍വിസുകള്‍ നടത്തും. നവംബര്‍ 14…