
ബര്‍ ദുബായിലെ ഹിന്ദു ക്ഷേത്രം അടച്ചു; ജബല്‍ അലിയിലെ പുതിയ ക്ഷേത്രത്തില്‍ വിപുലമായ ആരാധനാ സൗകര്യം
ബര്‍ ദുബായിലെ ഹിന്ദു ക്ഷേത്രം ഇന്ന് അടച്ചു. ജബല്‍ അലിയിലെ പുതിയ ഹിന്ദുക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് വിപുലമായ ആരാധനാ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 60 വര്‍ഷത്തോളം പഴക്കമുള്ള ഹിന്ദു ക്ഷേത്രമാണ് ജബൽ അലിയിലേക്ക് മാറ്റിയത്. ഇന്ന് മുതൽ ജബൽ അലിയിൽ നിന്നാകും ക്ഷേത്ര സേവനങ്ങൾ ലഭ്യമാവുകയെന്ന് ക്ഷേത്ര ഭാരവാഹികൾ നേരത്തെ അറിയിച്ചിരുന്നു. 1950ൽ നിർമ്മിച്ച ബർ ദുബായിലെ ക്ഷേത്രം യുഎഇയിലെ ഹൈന്ദവ സമൂഹത്തിന്റെ പ്രധാന ആരാധനാലയമാണ്. ബർ ദുബായിലെ ശിവക്ഷേത്രത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റിയതായി…