
സലാലയിലെ ന്യൂ സുൽത്താൻ ഖാബൂസ് ആശുപത്രിയുടെ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നു
സലാലയിലെ ന്യൂ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ (എസ്.ക്യു.എച്ച്) പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 60.5 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. ഘടനാപരമായ ജോലികൾ 98 ശതമാനവും കഴിഞ്ഞിട്ടുണ്ട്. 138 ദശലക്ഷം റിയാൽ ചെലവിൽ ഒരുങ്ങുന്ന പദ്ധതി 2025ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് നിലകളിലായി 100,000 ചതുരശ്ര മീറ്ററിലാണ് ആശുപത്രിയുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്നത്. ഏകദേശം 700 കിടക്കകളും ഉണ്ടാകും. ആശുപത്രിയിൽ വിവിധ മെഡിക്കൽ സ്പെഷാലിറ്റികളും ഒരുക്കും. 32 വകുപ്പുകളായിരിക്കും താഴത്തെ നിലയിൽ സജ്ജീകരിക്കുക. ഇൻപേഷ്യന്റ് വിഭാഗത്തിൽ നാല് ശസ്ത്രക്രിയാ വാർഡുകൾ, നാല്…