രണ്ട് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു

തിരുവനന്തപുരം – മംഗലാപുരം സെൻട്രൽ എക്‌സ്പ്രസിനും പാലരുവി എക്‌സ്പ്രസിനും പുതിയ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പാലക്കാട് – തിരുനെൽവേലി പാലരുവി എക്‌സ് പ്രസ്സിന് ആവണീശ്വരത്തും (Train No.16791/16792) എഴുകോണും തിരുവനന്തപുരം -മംഗലാപുരം സെൻട്രൽ(16348) എക്‌സ് പ്രസ്സിന് മാവേലിക്കരയിലും സ്റ്റോപ്പ് അനുവദിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് റെയിൽവേ ബോർഡ് സതേൺ റെയിൽവേയ്ക്ക് കൈമാറിയെന്നാണ് എംപി അറിയിച്ചിട്ടുള്ളത്. ആവണീശ്വരം, എഴുകോൺ സ്റ്റേഷൻ പരിധിയിലുള്ള യാത്രക്കാരുടെ വലിയ ആവശ്യമായിരുന്നു പാലരുവി ട്രെയിനിന്റെ സ്റ്റോപ്പ്. റെയിൽ മന്ത്രാലയത്തിലും റെയിൽവേ…

Read More