വമ്പൻ പ്രഖ്യാപനങ്ങളുമായി എത്തിഹാദ് എയർവെയ്സ് ; 10 സെക്ടറുകളിലേക്ക് പുതിയ സർവീസുകൾ തുടങ്ങും

വലിയ പ്രഖ്യാപനവുമായി അബുദാബിയുടെ ദേശീയ വിമാന കമ്പനിയായ എത്തിഹാദ് എയര്‍വേയ്സ്. സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി 10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. ഇത്തിഹാദ് എയര്‍വേയ്സിന്‍റെ പദ്ധതികളിലെ നാഴികക്കല്ലാണ് ഈ പ്രഖ്യാപനം. ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുകയെന്ന കാര്യം നവംബര്‍ 25ന് പ്രഖ്യാപിക്കുമെന്നാണ് ഇത്തിഹാദ് അറിയിച്ചിരിക്കുന്നത്. നിലവില്‍ 83 സെക്ടറുകളിലേക്കാണ് ഇത്തിഹാദ് സര്‍വീസുകള്‍ നടത്തി വരുന്നത്. പുതിയ പത്ത് സര്‍വീസുകള്‍ കൂടിയാകുമ്പോള്‍ ഇത്തിഹാദ് എയര്‍വേയ്സിന്‍റെ സര്‍വീസുകള്‍ 93 ആകും. തങ്ങളുടെ ഉപയോക്താക്കളെ ഏറെ…

Read More

സഹേല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു

കുവൈത്തിലെ സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹേല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റവും രജിസ്‌ട്രേഷൻ പുതുക്കല്‍ സേവനങ്ങളാണ് പുതുതായി ആപ്പില്‍ ചേര്‍ത്തത്. ഇതോടെ ആപ്പ് വഴി വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുവാനും ഇൻഷുറൻസ് പുതുക്കുവാനും സാധിക്കും. ട്രാഫിക് വകുപ്പിന്‍റെ സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായി മാറ്റുന്നതിന്‍റെ ഭാഗമായാണ് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചത്. അതിനിടെ വീട്ടുജോലിക്കാർക്കെതിരായ ഒളിച്ചോട്ട കേസുകൾ രജിസ്റ്റർ ചെയ്യുവാനുള്ള സേവനവും സഹേല്‍ ആപ്പില്‍ ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

സൗദിയിൽ നിന്ന് കേരളത്തിലേക്ക് പുതിയ സർവീസുകൾ പ്രഖ്യാപിച്ച് ഫ്ലൈനാസ് എയർലൈൻസ്

സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമായുള്ള ഫ്ലൈനാസ് വിമാന കമ്പനി കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. കോഴിക്കോട്-റിയാദ് സെക്ടറിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. നിലവില്‍ ആഴ്ചയില്‍ നാല് സര്‍വീസുകളാണ് ഉള്ളത്. ഇത് ആറ് സര്‍വീസുകളായി വര്‍ധിക്കും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വീസുകള്‍ ഉണ്ടാകും. റിയാദില്‍ നിന്ന് പ്രാദേശിക സമയം രാത്രി 12.40ന് പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 8.20ന് എത്തും. തിരികെ കോഴിക്കോട് നിന്ന് രാവിലെ 9.10ന് പുറപ്പെട്ട് പ്രാദേശിക സമയം 11.45ന് റിയാദിലെത്തുന്ന…

Read More