
കുവൈത്തിലെ പുതിയ താമസ നിയമം ഇന്ന് ദേശീയ അസംബ്ലിയിൽ ചർച്ച ചെയ്യും
പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം,താമസം എന്നിവ ഉൾക്കൊള്ളുന്ന പുതിയ താമസനിയമം ചൊവ്വാഴ്ച ചേരുന്ന ദേശീയ അസംബ്ലി ചർച്ചചെയ്യും. അസംബ്ലി സമ്മേളന അജണ്ടയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവാസികളുടെ താമസം സംബന്ധിച്ച കരട് നിയമം നേരത്തേ പലതവണ സമ്മേളന അജണ്ടകളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും മറ്റു കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. അതിനിടെ, ഈ മാസം പ്രവാസികളുടെ കുടുംബ വിസ, കുടുംബ സന്ദർശന വിസ, ടൂറിസ്റ്റ് വിസ എന്നിവ പുനരാരംഭിച്ചിരുന്നു. പുതിയ താമസ നിയമത്തിൽ റസിഡൻസി പെർമിറ്റുകൾക്കും പുതുക്കലുകൾക്കും എൻട്രി വിസക്കും നിശ്ചിത നിരക്ക് വ്യക്തമാക്കുമെന്നാണ് സൂചന….