
ഇറാന്റെ പുതിയ പ്രസിഡന്റിന് ആശംസകൾ നേർന്ന് ഹമദ് രാജാവ്
ഇറാന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മസ്ഊദ് പെസഷ്കിയാനെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അഭിനന്ദിച്ചു. പ്രദേശത്തിന്റെ അഭിവൃദ്ധിക്കും വികസനത്തിനുമായി സംഭാവനകൾ നൽകാൻ അദ്ദേഹത്തിനു കഴിയട്ടെയെന്ന് ഹമദ് രാജാവ് ആശംസിച്ചു. ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ രാജ്യത്തിനുള്ള താൽപര്യം രാജാവ് അടിവരയിട്ടു പറഞ്ഞു. മേഖലയിലെ സ്ഥിരതയും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ ഇസ്ലാമിക രാഷ്ട്രങ്ങളുമായും സഹകരണം വർധിപ്പിക്കുന്നതിനുള്ള ബഹ്റൈനിന്റെ പ്രതിബദ്ധതയും അദ്ദേഹം ചൂണ്ടിക്കാട്ടി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ഇറാന്റെ പുതിയ…