
നിഖിലിന് എല്ലാ സഹായങ്ങളും ചെയ്ത് നൽകിയത് ബാബുജാൻ; പോസ്റ്റുമായി ചെമ്പട
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെഎച്ച് ബാബുജാനെ വിമർശിച്ച് ചെമ്പട കായംകുളം എന്ന ഫേസ്ബുക്ക് അക്കൗണ്ട്. നിഖിലിന് എല്ലാ സഹായങ്ങളും ചെയ്തു നൽകിയത് ബാബുജാനാണ്. കേരള സർവകലാശാലയിൽ നിന്ന് നിഖിലിന് തുല്യത സർട്ടിഫിക്കറ്റ് കൊടുത്തതും, കോളേജ് മാനേജരെ ഭീഷണിപ്പെടുത്തി നിഖിലിന്റെ അഡ്മിഷൻ തരപ്പെടുത്തിയെതും സിപിഐഎം പാർട്ടി ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറി ആയി നിഖിലിനെ നിയോഗിച്ചതും ബാബുജാനാണെന്നാണ് പോസ്റ്റിൽ പറയുന്നത്. ആലപ്പുഴ സിപിഐഎമ്മിലെ വിഭാഗീയതയെ തുടർന്ന് തുടങ്ങിയ കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം മുതലായ ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ ഇന്നലെ…