
റാസൽഖൈമയിൽ പുതിയ തുറമുഖം വരുന്നു ; 2027ൽ പ്രവർത്തന സജ്ജമാകും
റാക് മാരിടൈം സിറ്റി ഫ്രീസോണിൽ നിർമിക്കുന്ന പുതിയ തുറമുഖം 2027ല്‍ പ്രവര്‍ത്തന സജ്ജമാകും. സഖർ 2.0 എന്ന പേരിൽ നിർമിക്കുന്ന തുറമുഖത്തിൽ കപ്പലുകൾ പുനഃചംക്രമണം നടത്താൻ കഴിയുന്ന യൂനിറ്റ് ഉൾപ്പെടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിസ്ഥിതി സൗഹൃദപരമായ അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്. റാക് ഇക്കണോമിക് സോണിന്റെ ആഭിമുഖ്യത്തില്‍ അല്‍ ഹംറ കണ്വെന്ഷന് സെന്ററില്‍ നടന്ന നിക്ഷേപ, സംരംഭക ഉച്ചകോടിയില്‍ റാക് പോര്‍ട്ട് സി.ഇ.ഒ റോയ് കുമ്മിന്‍സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഡംബര നൗകകളുടെ അറ്റകുറ്റപ്പണികള്‍, ചരക്കുനീക്കത്തിനുള്ള മികച്ച സൗകര്യങ്ങൾ,…