
ഒമാനിലെ മാലിന്യ സംസ്കരണം ; പുതിയ നയം നടപ്പാക്കാൻ ഒരുങ്ങി അധികൃതർ
മാലിന്യ സംസ്കരണ നയത്തിന്റെ ഭാഗമായി മാലിന്യ പുനർചംക്രമണ പരിപാടികളെ പ്രോത്സാഹിപ്പിക്കാനായി സർക്കാർ പുതിയ നയം നടപ്പാക്കുന്നു. പുതിയ നിയമം വർഷന്തോറും വർധിച്ചു വരുന്ന മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ഏറെ സഹായകമാവുമെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി ചെയർമാൻ അബ്ദുല്ല ബിൻ അലി അൽ അംറി പറഞ്ഞു. പുനർ ചംക്രമണ പരിപാടി നടപ്പാക്കുന്നതിന് പ്രധാനമായി മൂന്ന് ഘടകങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പുതിയ നയം പ്രധാനമായും മാലിന്യങ്ങളുടെ പുനർചംക്രമണ പദ്ധതിക്കാണ് മുൻഗണന നൽകുക. ഇതായിരിക്കും പുതിയ നയത്തിന്റെ അടിത്തറ. മലിന്യത്തെ തരംതിരിക്കൽ അടക്കമുള്ളവ…