
ബയോടെക്നോളജി ലോകത്ത് മുൻനിരയിൽ എത്താൻ സൗദി അറേബ്യ; പുതിയ പദ്ധതി പ്രഖ്യാപിച്ചു
ബയോടെക്നോളജി ലോകത്ത് മുൻനിരയിലെത്താൻ സൗദി അറേബ്യ പുതിയ പദ്ധതി പ്രഖ്യാപിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ് ദേശീയ ബയോടെക്നോളജി പദ്ധതി പ്രഖ്യാപനം നടത്തിയത്. ആരോഗ്യം മെച്ചപ്പെടുത്തൽ, പരിസ്ഥിതി സംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ രംഗങ്ങളിൽ രാജ്യത്തിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദേശീയാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ജീവിത നിലവാരം ഉയർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. പരിസ്ഥിതി സംരക്ഷണം, ഭക്ഷ്യ-ജല സുരക്ഷ കൈവരിക്കൽ, സാമ്പത്തികാവസരങ്ങൾ വർധിപ്പിക്കൽ, വ്യവസായങ്ങൾ സ്വദേശിവത്കരിക്കൽ എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വേണ്ടിയാണ്….