
ഷാർജയിൽ പുതിയ പാർക്കിങ് സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ചു
നഗര പരിധികളിൽ താമസക്കാർക്കും ബിസിനസ് സംരംഭകർക്കും വ്യക്തികൾക്കും കുറഞ്ഞ കാലത്തേക്കും ദീർഘകാലത്തേക്കും പൊതു പാർക്കിങ് സ്ഥലങ്ങൾ ഉപയോഗിക്കാനുള്ള പുതിയ പ്ലാനുകൾ അവതരിപ്പിച്ച് ഷാർജ മുനിസിപ്പാലിറ്റി. വ്യക്തികൾക്ക് തിരഞ്ഞെടുത്ത രണ്ട് ഏരിയകളിൽ മാത്രം ഒരു മാസത്തേക്ക് പാർക്കിങ് അനുവദിക്കുന്ന പ്ലാൻ ഉപയോഗപ്പെടുത്താം.വ്യക്തിഗത പാർക്കിങ്, കമേഴ്സ്യൽ പാർക്കിങ്, ഇളവുകളോടെയുള്ള പാർക്കിങ് എന്നിങ്ങനെ മൂന്ന് പ്ലാനുകളാണ് അവതരിപ്പിച്ചത്. എല്ലാ പാർക്കിങ് ഇടങ്ങളും ഉപയോഗിക്കാവുന്ന വ്യക്തിഗത പാർക്കിങ്ങിൽ 10 ദിവസത്തേക്ക് 170 ദിർഹമാണ് ഫീസ്. 20 ദിവസത്തേക്ക് 290 ദിർഹമും ഒരു മാസത്തേക്ക്…