ഭിന്നശേഷിക്കാരുടെ വാഹന പാർക്കിങ്; പുതിയ നിബന്ധനകൾ പുറത്തിറക്കി സൗദി

ഭിന്നശേഷിക്കാരുടെ വാഹന പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകൾ പുറത്തിറക്കി സൗദി അറേബ്യ. നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കടുത്ത പിഴ ഈടാക്കുമെന്നും സൗദി റോഡ് കോഡ് മുന്നറിയിപ്പ് നൽകി. ഭിന്നശേഷിക്കാരുടെ സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധനകൾ. വ്യക്തമായ അടയാളങ്ങൾ ഉപയോഗിച്ച് പാർക്കിംഗ് സ്ഥലങ്ങൾ അടയാളപ്പെടുത്തിയിരിക്കണം. സ്ഥാപനങ്ങളിലേക്ക് വേഗത്തിൽ കയറാൻ കഴിയും വിധം പ്രധാന പ്രവേശന കവാടത്തിന് തൊട്ടടുത്തായി പാർക്കിംഗ് ഒരുക്കണം. എലിവേറ്റർ സൗകര്യം വേഗത്തിൽ ലഭിക്കും വിധമാണ് പാർക്കിംഗ് ഒരുക്കേണ്ടത്. റോഡുകളിലും പാർക്കിംഗ് സ്ഥലങ്ങളിലും…

Read More