
100ലധികം പുതുമുഖങ്ങൾ, 5 ലക്ഷം മുടക്ക്; സന്തോഷ് പണ്ഡിറ്റിൻറെ പുതിയ സിനിമ ഓണത്തിന്
സമാന്തര സിനിമകളിലൂടെ ഒരേസമയം മുട്ടയേറും കൈയടിയും ഏറ്റുവാങ്ങിയ സന്തോഷ് പണ്ഡിറ്റിൻറെ പുതിയ സിനിമ അണിയറയിൽ ഒരുങ്ങുന്നു. കേരളാ ലൈവ് എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഉടൻ ആരംഭിക്കുമെന്ന് പണ്ഡിറ്റ് അറിയിച്ചു. നൂറിലധികം പുതുമുഖങ്ങൾ അണിനിരക്കുന്നു ചിത്രത്തിൽ. കുളു മണാലി, കാഷ്മീർ എന്നിവിടങ്ങളിലായി പാട്ടിൻറെ ചിത്രീകരണം നടക്കും. കാമറ ഒഴികെ ബാക്കി വർക്കുകളെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ചെയ്യുന്നത്. വെറും 5 ലക്ഷം രൂപാ മുതൽമുടക്കിലാണു സിനിമ ഒരുങ്ങുന്നത്. ചില ഗാനങ്ങൾ ഷില്ലോങ്, ഡാർജിലിങ് ഭാഗത്ത് ഷൂട്ട്…