യുഎഇയിലെ പുതിയ മന്ത്രിമാർ ചുമതലയേറ്റു

പു​തു​താ​യി പ്ര​ഖ്യാ​പി​ക്ക​​പ്പെ​ട്ട യു.​എ.​ഇ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത്​ ചു​മ​ത​ല​യേ​റ്റു. യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​നും മു​ന്നി​ലാ​ണ്​ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്ന​ത്. ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം യു.​എ.​ഇ​യു​ടെ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കൂ​ടി ചു​മ​ത​ല​യി​ലു​മാ​ണ്​ നി​യ​മി​ത​രാ​യി​രി​ക്കു​ന്ന​ത്….

Read More

തുറമുഖ വകുപ്പ് വാസവന്; കടന്നപ്പള്ളിക്ക് രജിസ്ട്രേഷനും പുരാവസ്തുവും

പുതുതായി ചുമതലയേറ്റ മന്ത്രിമാരുടെ വകുപ്പുകൾ ഗവർണർ അംഗീകരിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പിന്‍റെ ചുമതലയാണ് ലഭിച്ചത്. അതേസമയം, തുറമുഖ വകുപ്പ് സഹകരണ മന്ത്രി വി.എൻ. വാസവന് നൽകി. കെ.ബി. ഗണേഷ് കുമാറിന് റോഡ്-ജല ഗതാഗതം, മോട്ടോർ വാഹന വകുപ്പ് എന്നിവയാണ് നൽകിയത്. സ്ഥാനമൊഴിഞ്ഞ മന്ത്രി അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ൽ രജിസ്ട്രേഷൻ, മ്യൂസിയം വകുപ്പുകളോടൊപ്പം തുറമുഖ വകുപ്പും കൈകാര്യം ചെയ്തിരുന്നു. എന്നാൽ, തുറമുഖ വകുപ്പ് കടന്നപ്പള്ളിക്ക് നൽകാതെ മന്ത്രി വാസവന് നൽകാനാണ് എൽ.ഡി.എഫ് തീരുമാനിച്ചത്. ഒന്നാം…

Read More

ആന്റണി രാജുവിന്റെയും , അഹമ്മദ് ദേവർകോവിലിന്റെയും രാജി ഗവർണർ സ്വീകരിച്ചു; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഈ മാസം 29ന്

മന്ത്രിമാരായിരുന്ന അഹമ്മദ് ദേവർകോവിലിന്റെയും ആന്റണി രാജുവിന്റെയും രാജി ഗവർണർ സ്വീകരിച്ചു. എൽ.ഡി.എഫിലെ ധാരണ അനുസരിച്ചാണ് ഇരുവരും രണ്ടര വർഷം പൂർത്തിയാക്കിയ ശേഷം രാജിവച്ചത്. ഗതാഗതവകുപ്പാണ് ആന്റണി രാജു കൈകാര്യം ചെയ്തിരുന്നത്. തുറമുഖ, പുരാവസ്തു വകുപ്പാണ് അഹമ്മദ് ദേവർകോവിലിന് നൽകിയിരുന്നത്. ഇരുവർക്കും പകരം കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഈ മാസം 29ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലൊരുക്കുന്ന പ്രത്യേക വേദിയിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക.

Read More