
ഷാർജ എമിറേറ്റിന് ഇനി പുതിയ ലോഗോ; പ്രകാശനം നിർവഹിച്ച് ശൈഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി
അറബ് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന ഖ്യാതിയുള്ള ഷാർജ എമിറേറ്റിന് പുതിയ ബ്രാൻഡ് ലോഗോ. അറബ് സാംസ്കാരിക അടയാളങ്ങൾ പ്രതിഫലിപ്പിക്കുന്ന രീതിയിൽ രൂപപ്പെടുത്തിയ ലോഗോ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയാണ് പ്രകാശനം ചെയ്തത്. അൽനൂർ ദ്വീപിൽ നടന്ന ചടങ്ങിലാണ് ലോഗോ പുറത്തിറക്കിയത്. വിനോദസഞ്ചാരം, താമസം, ജോലി, പഠനം, നിക്ഷേപം എന്നിവക്ക് അനുയോജ്യമായ കേന്ദ്രമെന്ന നിലയിൽ ഷാർജയുടെ ആകർഷണീയതയും എമിറേറ്റിന്റെ ശക്തികളും വ്യതിരിക്തമായ സവിശേഷതകളും മനസ്സിൽവെച്ചാണ് പുതിയ…