പുതിയ പാട്ടക്കരാർ നിയമം പുറപ്പെടുവിച്ച് ഷാർജ ഭരണാധികാരി
ഷാർജ എമിറേറ്റിലെ പാട്ടക്കരാറുകളുമായി ബന്ധപ്പെട്ട് പുതിയ നിയമം പുറപ്പെടുവിച്ച് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഇതനുസരിച്ച് എമിറേറ്റിലെ പാട്ടക്കരാറുകൾ പുറത്തിറക്കി 15 ദിവസത്തിനകം അംഗീകരിക്കാൻ ഭൂവുടമകൾ ബാധ്യസ്ഥരാണ്. നിശ്ചിത സമയത്തിനകം ഭൂവുടമ വാടകക്കരാറുകൾ അംഗീകരിച്ചില്ലെങ്കിൽ താമസക്കാർക്ക് കോടതിയെ സമീപിക്കാം. വിഷയത്തിൽ വാടകക്കരാറുകൾ അംഗീകരിക്കണമെന്ന് ഭൂവുടമയോട് ജഡ്ജിക്ക് ആവശ്യപ്പെടാനും നിയമവ്യവസ്ഥ അനുവദിക്കുന്നു. താമസം, വാണിജ്യം, വ്യവസായം, പ്രഫഷനൽ തുടങ്ങിയ ആവശ്യങ്ങൾക്കായി വാടകക്ക് നൽകുന്ന എമിറേറ്റിലെ എല്ലാ…