
ഒമാനിൽ പുതിയ വ്യവസായ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം
രാജ്യത്തിന്റെ വ്യവസായ മേഖലക്ക് പ്രധാന്യം നൽകുന്നതും പ്രധാന സാമ്പത്തിക വൈവിധ്യവത്കരണ മാനദണ്ഡമാക്കുന്നതുമായ പുതിയ വ്യവസായനയം 2040ന് മന്ത്രി സഭ അംഗീകാരം നൽകി. ബർക കൊട്ടാരത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ് രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്ന നിരവധി തീരുമാനങ്ങളുണ്ടായത്. ഒമാനി വ്യവസായ ഉൽപന്നങ്ങളുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുകയും ആധുനിക സങ്കേതികവിദ്യയും ഉപരിതല സൗകര്യങ്ങളും നടപ്പാക്കുകയും നയത്തിന്റെ ഭാഗമാണ്. ഓഹരി വിപണിയിൽ കൂടുതൽ വികസനമുണ്ടാക്കാനുള്ള നടപടികൾക്കും മന്ത്രിസഭ അംഗീകാരം നൽകി….